തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് കെ.പി.സി.സി മുന്‍ പ്രിസിഡന്റ് വി.എം സുധീരന്‍. ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ പരാജയത്തിന് ഉത്തരവാദിയായ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഇനിയും തുടരുന്നതില്‍ യാതൊര ന്യായീകരണവുമില്ല. എത്രയും വേഗം ആ ചുമതല ഒഴിയുന്നതാണ് ഉചിതമെന്ന് വി.എം സുധീരന്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടി. നിയമവാഴ്ച ഉറപ്പുവരുത്തുന്ന നിലയില്‍ ക്രമസമാധാന പരിപാലനം ഫലപ്രദവും കാര്യക്ഷമവുമായി തെല്ലും നടക്കുന്നില്ലെന്ന് ഏവരും വിശ്വസിക്കുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്. മനുഷ്യ ജീവന് യാതൊരു വിലയുമില്ലാത്ത അവസ്ഥയിലാണ് നമ്മുടെ സംസ്ഥാനം. മദ്യത്തിന്റെയും മറ്റ് ലഹരി പദാര്‍ത്ഥങ്ങളുടെയും വന്‍ വ്യാപനത്തിന് കളമൊരുക്കുന്ന സര്‍ക്കാരിന്റെ തെറ്റായ നയസമീപനങ്ങളും നടപടികളുമാണ് ഇത്തരം സാഹചര്യത്തിലേക്ക് എത്തിച്ചിട്ടുള്ളത്. കേരത്തില്‍ ആഭ്യന്തര വകുപ്പ് ഇത്രമേല്‍ വിമര്‍ശന വിധേയമായ മറ്റൊരുകാലവും ഇതുപോലെ ഉണ്ടായിട്ടില്ലെന്നും കത്തില്‍ കുറിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-