ഗുരുവായൂരില്‍ ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകന്‍ ; ദൃശ്യങ്ങള്‍ പകർത്തിയ മാധ്യമപ്രവർത്തകനെ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക മാധ്യമപ്രവർത്തകന് മർദനമേറ്റു. പ്രാദേശിക മാധ്യമപ്രവർത്തകനായ രാജു ഗുരുവായൂരിനാണ് മർദനമേറ്റത്. ഇന്ന് വൈകുന്നേരം ആറരയോടെ വിവേക് കിരണും കുടുംബവും ദർശനം കഴിഞ്ഞ് മടങ്ങുന്ന സമയത്തായിരുന്നു സംഭവം. ദൃശ്യങ്ങൾ പകർത്തിയ ഉടൻ തന്നെ അവിടെയുണ്ടായിരുന്ന തടയുകയും പിന്നാലെ ദേവസ്വം സെക്യൂരിറ്റി ജീവനക്കാർ എത്തി രാജുവിനെ കഴുത്തിന് പിടിച്ച് തള്ളുകയും മർദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മാധ്യമപ്രവർത്തകനെ ബലം പ്രയോഗിച്ച് മാറ്റി നിർത്തിയ ശേഷം മൊബൈലിലെ ദൃശ്യങ്ങൾ നിർബന്ധപൂർവം ഡിലീറ്റ് ചെയ്യിപ്പിച്ചു.

അതേസമയം പോലീസിലോ ദേവസ്വത്തിലോ പരാതി നൽകുന്ന കാര്യത്തിൽ മുതിർന്ന മാധ്യമപ്രവർത്തകരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് രാജു അറിയിക്കുന്നത്. സ്വകാര്യ സന്ദർശനമായതിനാൽ ദൃശ്യങ്ങൾ പകർത്തരുതെന്ന് ആവശ്യപ്പെടാൻ വ്യക്തിക്ക് അവകാശമുണ്ടെങ്കിലും, മാധ്യമപ്രവർത്തകനെ മർദിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...