പിബി അം​ഗത്വം ഒഴിയുമെന്ന് എസ്.ആ‍ർ.പി ; പിണറായിക്ക് ഇളവ് നൽകും

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺ​ഗ്രസോടെ സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്നും താൻ ഒഴിയുമെന്ന് മുതി‍ർന്ന സിപിഎം നേതാവ് എസ്.രാമചന്ദ്രൻപിള്ള. 75 വയസ്സിന് മുകളിലുള്ളവ‍ർ സിപിഎം പിബിയിലോ കേന്ദ്രകമ്മിറ്റിയിലോ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് അദ്ദേഹം പിബി അം​ഗത്വം ഒഴിയുമെന്ന കാര്യം പ്രഖ്യാപിച്ചത്. 75 വയസ്സ് പിന്നിട്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകം ഇളവ് നൽകുമെന്നും അദ്ദേഹം സിപിഎം പിബിയിൽ തുടരുമെന്നും എസ്.ആർ.പി വ്യക്തമാക്കി. കണ്ണൂരിൽ സിപിഎം പാർട്ടി കോൺ​ഗ്രസിൻ്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എസ്.ആർ.പി.

കെ റെയിൽ കേരളത്തിന്റെ വികസനത്തിന് ആവശ്യമായ പദ്ധതിയാണെന്ന പറഞ്ഞ എസ്.ആ‍ർ.പി കെ റയിലിന്റെ കാര്യത്തിൽ പാർട്ടി ഒറ്റക്കെട്ടാണെന്നും എന്നാൽ പദ്ധതിയെക്കുറിച്ച് ചില രാഷ്ട്രീയ കക്ഷികൾ തെറ്റായ പ്രചാരണം നടത്തുകയാണെന്നും പറഞ്ഞു. ഇക്കാര്യം ജനങ്ങളെ ബോധിപ്പിക്കാൻ ശ്രമിക്കുമെന്നും രാഷ്ട്രീയ കക്ഷികളുടെ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേ‍ർത്തു. കോൺഗ്രസ് ഹിന്ദു രാജ്യം സൃഷ്ടിക്കാനുള്ള പ്രവർത്തനം നടത്തുന്നു. ബിജെപിക്കെതിരായ ഒരു സമരത്തിലും പങ്കെടുക്കരുതെന്നാണ് കോൺഗ്രസിന്റെ തീരുമാനം. അതാണ് പാർട്ടി കോൺഗ്രസ് സെമിനാറിൽ നിന്ന് നേതാക്കളെ വിലക്കിയതിന് കാരണമെന്നും അദ്ദേഹം വിമ‍ർശിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചന : ഗതാഗതമന്ത്രി സി.പി. ജോൺ

0
തിരുവനന്തപുരം : സ്‌കൂൾ പാഠ്യപദ്ധതിയിലേക്ക് ഡ്രൈവിങ് പഠനം കൊണ്ടുവരാൻ ആലോചിക്കുന്നതായി ഗതാഗതമന്ത്രി...

മന്ത്രി ബിന്ദുകൃഷ്ണ ഗവിയിൽ കൊല്ലപ്പെട്ട മേനകയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു

0
പത്തനംതിട്ട: ഗവിയിൽ ക്രൂരമായി കൊല്ലപ്പെട്ട അംഗൻവാടി ജീവനക്കാരിയുടെ കുടുംബാംഗങ്ങളെ സംസ്ഥാന തൊഴിൽ...

കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കുമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ...

അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. കാണിക്ക...