കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകും : തുടര്‍ഭരണം ഉണ്ടാകുമെന്ന് വെളളാപ്പളളി നടേശന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിൽ തുടർഭരണമുണ്ടാകുമെന്ന് വെളളാപ്പളളി നടേശൻ. യുഡിഎഫും എൽഡിഎഫും പരസ്പരം അവർ ജയിക്കുമെന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വരും എന്നതിനാണ് മാധ്യമങ്ങള്‍ പ്രചാരണം കൊടുക്കുന്നതെന്നും വെളളാപ്പളളി പറഞ്ഞു. പക്ഷെ അവസാനം കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണേണ്ടിവരും. പിണറായി വിജയന്‍ മണ്ടനല്ലെന്നും ഇടതുപക്ഷം ബഹളം വയ്ക്കുന്നില്ല, ബഹളം വയ്ക്കുന്നത് ഇപ്പുറത്തുളളവരാണെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. യുഡിഎഫ് ക്യാമ്പില്‍ ഇമേജ് ബില്‍ഡ് ചെയ്യാനുളള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. 12 മന്ത്രിമാര്‍ പരാജയപ്പെടും എന്നുള്ളത് വി ഡി സതീശന്റെ ആഗ്രഹമാണെന്നും ചെറിയ ഭൂരിപക്ഷത്തിലായിരിക്കും എല്‍ഡിഎഫ് അധികാരത്തില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിസ്റ്റി ബോര്‍ഡ് ഒരു ചതിയന്‍ ചന്തുവായി മാറി. അതൊരു വെളളാനയാണെന്നും വെളളാപ്പളളി പറഞ്ഞു. ‘അതിനകത്തിരുന്ന് ഉദ്യോഗസ്ഥര്‍ കനത്ത ശമ്പളം വാങ്ങുന്നുമുണ്ട്. വൈദ്യുതി പ്രതിസന്ധിയുണ്ടെന്നും വൈദ്യുതി കുറവാണെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ക്ഷാമം പരിഹരിക്കാന്‍ കാലാകാലങ്ങളില്‍ വന്ന സര്‍ക്കാരുകള്‍ പുതിയ പദ്ധതികള്‍ കൊണ്ടുവരണ്ടേ? സോളാര്‍ ഫിക്‌സ് ചെയ്ത് കറണ്ട് സപ്ലെ ചെയ്തവന് കാശുമില്ല. ഇലക്ട്രിസിറ്റി ബോര്‍ഡ് ചതിയന്‍ ചന്തുവായി മാറിയിരിക്കുകയാണ്’- വെളളാപ്പളളി നടേശൻ പറഞ്ഞു. വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി ആര്‍ ശ്രീലേഖയെയും അദ്ദേഹം വിമര്‍ശിച്ചു. ആര്‍ ശ്രീലേഖയ്ക്ക് താനെന്ന ഭാവമാണെന്നും അധികപ്രസംഗിയാണെന്ന് ആളുകള്‍ക്ക് തോന്നിയെന്നും വെളളാപ്പളളി പറഞ്ഞു. പാര്‍ട്ടിക്ക് വിധേയരായിരിക്കണമെന്നും ശ്രീലേഖയുടെ സമീപനം സംഘടനാ ബോധമുളള ആളുകള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്ത് തോളില്‍ ഇട്ടതുപോലെയാണോ എന്ന് സംശയമായെന്നും രാജീവ് ചന്ദ്രശേഖറിന് അവരെ കൊണ്ടുവന്ന കാര്യത്തില്‍ തെറ്റുപറ്റിയെന്നും വെളളാപ്പളളി പറഞ്ഞു.
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.റാം കീഴടങ്ങി

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ

0
ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ...

ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ

0
തിരുവനന്തപുരം: ജൂലൈയിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷൻ വിതരണം നാളെ മുതൽ. പെന്‍ഷനായി...

പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ വിവാദത്തിൽ പ്രതികരിച്ച് കുന്നംകുളം മുൻ എംഎൽഎ...

0
തൃശൂർ: സിപിഎം നേതാവ് പി കെ ശ്രീമതി ടീച്ചറുടെ പെൻഷൻ വാങ്ങൽ...