മൂന്നാം പിണറായി സർക്കാരെന്ന ചീട്ടുകൊട്ടാരം ജനങ്ങൾ തകർത്തെറിഞ്ഞു ; ജോസഫ് എം.പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ജനായത്തവും ജനക്ഷേമവും മറന്ന് അമിതാധികാര പ്രയോഗത്തിലൂടെ ജനങ്ങളെ അടക്കി വാഴാമെന്ന പിണറായി സർക്കാരിന്റെ വ്യാമോഹത്തിന് ജനങ്ങൾ കരുതിവെച്ചു നൽകിയ പ്രഹരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിധിയെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി. ജനവിരുദ്ധ സർക്കാരിനെതിരായ കേരളത്തിന്റെ ജനാഭിലാഷമാണ് നിലമ്പൂരിലെ സമ്മതിദായകർ പ്രകടിപ്പിച്ചത്. കോടികൾ പൊടിച്ച് നടത്തിയ നാലാം വാർഷിക കൊട്ടിഘോഷങ്ങൾക്ക് നടുവിൽ കെട്ടിപ്പൊക്കിയ മൂന്നാം പിണറായി സർക്കാരെന്ന ചീട്ടുകൊട്ടാരമാണ് ജനങ്ങൾ തകർത്തെറിഞ്ഞത്.

ആശമാരടക്കം അടിസ്ഥാന വർഗ്ഗത്തെ മറന്നും അദാനി പാർട്ണർ എന്ന് അഭിമാനപൂർവ്വം പ്രഖ്യാപിച്ചും അത്തരം വൻകിട കോർപ്പറേറ്റുകൾക്ക് വേണ്ടിയുള്ള ജനവിരുദ്ധ പദ്ധതികളിലും ധൂർത്തിലും ദുർവ്യയത്തിലും അഭിരമിച്ചും ജനങ്ങളെ നിരന്തരമായി വെല്ലുവിളിച്ചതിന് പലിശ സഹിതം ഉള്ള പ്രതിഫലമാണ് ഈ ജനവിധി. റിസ്ക് ഉണ്ടായിട്ടും നിലപാടുകളിൽ വെള്ളം ചേർക്കാതെ സ്ഥൈര്യം പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശനടക്കമുള്ള യു.ഡി.എഫ്. നേതൃത്വത്തിനുള്ള ഉപഹാരമാണ് ഈ ജനവിധി എന്നും പുതുശ്ശേരി പറഞ്ഞു. വായ് തുറക്കേണ്ട സന്ദർഭങ്ങളിൽ എല്ലാം മൗനം അവലംബിച്ച് അധികാര വിധേയത്വം പ്രകടിപ്പിച്ച ‘വിശ്രുത സാംസ്കാരിക നായകരുടെ’ കാപട്യം തിരിച്ചറിഞ്ഞ് അവരുടെ അഭ്യർത്ഥനയ്ക്ക് പുല്ലുവില കൽപ്പിച്ച് തിരസ്കരിച്ച ജനവിധിയായി കൂടി നിലമ്പൂർ ഫലം വിലയിരുത്തപ്പെടുമെന്നും പുതുശ്ശേരി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...