പിങ്ക് പോലീസ് അപമാനിച്ച സംഭവം ; നഷ്‌ട പരിഹാരത്തിന് സർക്കാർ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്‌ടിച്ചെന്ന് ആരോപിച്ച്‌ എട്ട് വയസുകാരിയെ നടുറോഡില്‍ പരസ്യമായി പിങ്ക് പോലീസ് ഉദ്യോഗസ്‌ഥ അധിക്ഷേപിച്ച സംഭവത്തില്‍ നഷ്‌ടപരിഹാരത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. കോടതി നിര്‍ദ്ദേശിച്ച ഒന്നര ലക്ഷം രൂപയും കോടതി ചെലവായ 25,000 രൂപയും പോലീസ് ഉദ്യോഗസ്‌ഥയായ രജിതയില്‍ നിന്നും ഈടാക്കും. നടുറോഡില്‍ പോലീസ് അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടിക്ക് നഷ്‌ടപരിഹാരം നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയിരുന്നു. കുട്ടിക്കെതിരെ പോലീസ് ഉദ്യോഗസ്‌ഥയുടെ ജാതി അധിക്ഷേപമുണ്ടായിട്ടില്ലെന്നും അധിക്ഷേപിച്ച പോലീസ് ഉദ്യോഗസ്‌ഥ രജിതക്കെതിരെ വകുപ്പതല നടപടി എടുത്തെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ വാദമെല്ലാം തള്ളിയ കോടതി ഒന്നര ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. നഷ്‌ടപരിഹാര തുകയായ ഒന്നര ലക്ഷവും കോടതി ചെലവും പോലീസ് ഉദ്യോഗസ്‌ഥയില്‍ നിന്നും ഈടാക്കാനാണ് ആഭ്യന്തര വകുപ്പ് ഉത്തരവ്. ഹൈക്കോടതി ഉത്തരവിട്ട് ആറ് മാസത്തിന് ശേഷമാണ് സര്‍ക്കാര്‍ നടപടി. തോന്നക്കലില്‍ വെച്ച്‌ കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റ് 27നാണ് പെണ്‍കുട്ടിയെ മോഷണ കുറ്റം ആരോപിച്ച്‌ പിങ്ക് പോലീസിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ രജിത അധിക്ഷേപിക്കുന്നത്. സംഭവത്തിന് പിന്നാലെ കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് യൂണിഫോം ജോലിയില്‍ നിന്നും രജിതയെ മാറ്റി നിര്‍ത്തിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...