പിങ്ക് പോലീസിന്‍റെ പരസ്യ വിചാരണ : 10 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡി.ജി.പിക്ക് നിര്‍ദേശം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച്‌ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍ ഇടപെടുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പരസ്യ വിചാരണയ്ക്ക് വിധേയനായ ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്മേല്‍ അന്വേഷിച്ച്‌ പത്ത് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് എട്ട് വയസുകാരിയേയും അച്ഛനേയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ രജിത പരസ്യവിചാരണ ചെയ്തത്. തന്‍റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച്‌ അച്ഛനെയും മകളെയും ചോദ്യം ചെയ്യുകയായിരുന്നു. അച്ഛന്‍ മൊബൈല്‍ എടുത്ത ശേഷം  മകള്‍ക്ക് നല്‍കിയെന്നും മകള്‍ അത് കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചാണ് രജിത ഇവരെ ചോദ്യം ചെയ്തതി. ഒടുവില്‍ രജിതയുടെ സഹപ്രവര്‍ത്തക കാറില്‍ പരിശോധിച്ചപ്പോള്‍ രജിതയുടെ ബാഗില്‍ നിന്ന് ഫോണ്‍ കിട്ടുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ രജിതയ്‌ക്കെതിരായ നടപടി നല്ലനടപ്പില്‍ ഒതുക്കുകയുമായിരുന്നു. ഇതിനെതുടര്‍ന്നാണ് ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി കമ്മീഷനും പരാതി നല്‍കിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...