അടൂർ : ഏനാദിമംഗലം വയോജന സൗഹൃദ പഞ്ചായത്താകാനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങൾ ആരംഭിച്ചു. ആദ്യപടിയായി പഞ്ചായത്തുതല ആലോചന യോഗം ചേര്‍ന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി മദൻ മോഹൻ വയോജന സൗഹൃദ പഞ്ചായത്തിന്റെ ആവശ്യകത, രൂപവത്കരണം എന്നിവയെപ്പറ്റി ക്ലാസ് നയിച്ചു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന കൂട്ടായ്മ രൂപവത്കരിക്കാനും വാര്‍ഡുതല കമ്മിറ്റികൾ രൂപവത്കരിക്കാനും തീരുമാനിച്ചു.
59 വയസ്സ് കഴിഞ്ഞവർക്ക് മാനസികോല്ലാസത്തിനും അവരുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവക്ക് പ്രത്യേക പരിഗണന നല്‍കാനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാനും ഊന്നൽ നല്‍കിയാണ് വയോജന സൗഹൃദ പഞ്ചായത്ത് രൂപവത്കരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സാം വാഴോട്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ശങ്കർ മാരൂർ, അംഗങ്ങളായ മിനി മനോഹരൻ, അരുൺ രാജ്, ജെ. പ്രകാശ്, ജെ. ലത, വിദ്യ ഹരികുമാർ, കാഞ്ചന, സതീഷ്കുമാർ, പി.സി.കെ ബോർഡ് മെംബർ മോഹൻകുമാർ, സി.ഡി.എസ് ചെയര്പേഴ്സൻ ഷീല, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബല്‍രാജ്, സി.ഡി.എസ് അംഗങ്ങൾ, ഹരിതകർമ സേന അംഗങ്ങൾ, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.