തിരുവല്ലയിൽനിന്ന്​ കാണാതായ 15കാരനെ​ ചെന്നൈയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല​ : സാ​ധ്യ​മാ​ണെന്ന് വി​ശ്വ​സി​ക്ക​ലാ​ണ് അ​സാ​ധ്യ​മാ​യ​ത് നേ​ടാനു​ള്ള ഏ​ക​വ​ഴി എ​ന്ന് ഉ​റ​ച്ചു​വി​ശ്വ​സി​ച്ചാ​ണ്​ ‘തി​രു​വ​ല്ല സ്‌​ക്വാ​ഡ് ‘ കു​ട്ടി​യെ അ​ന്വേ​ഷി​ച്ച്​ ഇ​റ​ങ്ങി​യ​ത്. എ​സ്.എ​സ്.എ​ല്‍.സി ഫ​ലം പു​റ​ത്ത് വ​രു​ന്ന​തി​ന് മു​മ്പ് മേ​യ്‌ ഏഴിന് ​തി​രു​വ​ല്ല കു​റ്റ​പ്പു​ഴ പു​ന്ന​കു​ന്നത്തുനി​ന്ന്​ കാ​ണാ​താ​യ 15കാ​ര​നെ​യാ​ണ്​ അ​വ​ർ ക​ണ്ടെ​ത്തി​യ​ത്. ചെ​ന്നൈ ന​ഗ​ര​ത്തി​ന് സ​മീ​പത്തുനി​ന്നാ​ണ് കു​ട്ടി​യെ പ്ര​ത്യേ​ക പോലീ​സ് സം​ഘം ക​ണ്ടെ​ത്തു​ന്ന​ത്. ജി​ല്ല പോലീ​സ് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ഞൂ​റോ​ളം സി.സി ടി.വി ദൃശ്യങ്ങ​ൾ പ​രി​ശോ​ധി​ച്ചു. മ​ണി​ക്കൂ​റു​ക​ളോ​ളം സി.സി ടി.വി മു​റി​യി​ൽ ചെല​വ​ഴി​ച്ച ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ട്. കി​ട്ടി​യ വി​വ​ര​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ അ​ന്വേ​ഷ​ണ​സം​ഘം സ​ഞ്ച​രി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

ആ​ല​പ്പു​ഴ, തി​രു​വ​ന​ന്ത​പു​രം, നാ​ഗ​ർ​കോ​വി​ൽ, വ​ഴി​ക്ക​ട​വ്, ഗു​ഡ​ല്ലൂ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് നീ​ണ്ടു ആ ​യാ​ത്ര. സി​വി​ൽ പൊ​ലീ​സ്​ ഓ​ഫിസ​ർ​മാ​രാ​യ മ​നോ​ജ്‌, അ​ഖി​ലേ​ഷ്, അ​വി​നാ​ശ് എ​ന്നി​വ​രാ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘം. കു​ട്ടി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും തു​ട​ർ​ന്ന് ട്രെ​യി​നി​ൽ ചെ​ന്നൈ​യി​ലേ​ക്കു​മാ​ണ് പോ​യ​ത്. മൊ​ബൈ​ൽ ഫോ​ൺ ഓ​ഫ്‌ ആ​യി​രു​ന്നു. അ​തി​നാ​ലാ​ണ് ആ​ദ്യം കോള്‍ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കാ​ത്ത​ത്. ഫോ​ൺ പി​ന്നീ​ട് ചെ​ന്നൈ​യി​ൽ വി​ൽ​ക്കു​ക​യും ചെ​യ്തു.​ ചെ​ന്നൈ​യി​ൽ ഫോ​ൺ വാ​ങ്ങി​യ​ത് ഇ​ല​ക്ട്രോ​ണി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ ഹോ​ൾ​സെ​യി​ൽ വ്യാ​പ​രി​യാ​യി​രു​ന്നു. അ​യാ​ളി​ൽനി​ന്നും ഗു​ഡ​ല്ലൂ​രി​ലെ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ര​ൻ വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ കൂ​ട്ട​ത്തി​ൽ കു​ട്ടി​യു​ടെ ഫോ​ണും ഉ​ണ്ടാ​യി​രു​ന്നു. ഗു​ഡ​ല്ലൂ​രു​ള്ള ഒ​രാ​ൾ ഫോ​ൺ വാ​ങ്ങി​യ​ശേ​ഷം സിം ​കാ​ർ​ഡ് ഇ​ട്ട​പ്പോ​ഴാ​ണ് പോലീ​സി​ന് ആ​ദ്യ​സൂ​ച​ന​ക​ൾ ല​ഭി​ച്ച​ത്. ഫോ​ണി​ന്റെ ഐ.എം.ഇ.ഐ ന​മ്പ​ർ സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി​യ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന്റെ വേ​ഗം കൂ​ടി.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....