23 C
Pathanāmthitta
Friday, December 2, 2022 1:35 am
IMG-20221201-WA0019

പരിസ്ഥിതിയെ സംരക്ഷിച്ച് പുണ്യദര്‍ശനം ; തീര്‍ത്ഥാടന പുണ്യത്തിന് പുണ്യം പൂങ്കാവനം പദ്ധതി

പത്തനംതിട്ട :  കാനന ക്ഷേത്രമായ ശബരിമലയുടെ സംരക്ഷണവും ശുചീകരണവും ഓരോ തീര്‍ത്ഥാടകന്റെയും ഉത്തരവാദിത്തമാണെന്ന് ബോധ്യപ്പെടുത്തി വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളുമാണ് ശബരിമലയുടെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്. കയ് മെയ് മറന്നുള്ള പ്രവര്‍ത്തനത്തില്‍ പോലീസ്, വനം വകുപ്പ്, ഫയര്‍ഫോഴ്സ്, എക്സൈസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്സ്, എന്‍ഡിആര്‍എഫ് അടക്കമുള്ള സേനകള്‍ മുന്‍കൈയ്യെടുക്കുമ്പോള്‍ തീര്‍ത്ഥാടനത്തിനെത്തിയ ഭക്തരും ഇവരോടൊപ്പം ചേരുന്ന പുലര്‍ കാഴ്ച തീര്‍ഥാടന പുണ്യത്തിന്റെത് കൂടിയാണ്.

01-up
self
Alankar
KUTTA-UPLO
previous arrow
next arrow

പുണ്യം പൂങ്കാവനം പദ്ധതിയുമായി കേരള പോലീസിനൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, റവന്യു-വനം- എക്സൈസ്, ആരോഗ്യ വകുപ്പുകള്‍ കേന്ദ്ര സേനകള്‍, അയ്യപ്പ സേവ സംഘം, അയ്യപ്പ സേവ സമാജം, വിശുദ്ധിസേന തുടങ്ങി സന്നദ്ധ സംഘങ്ങള്‍ കൈകോര്‍ക്കുന്നത് ശുചിത്വത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിയാണ്. സപ്ത കര്‍മ്മങ്ങളിലൂടെ പരിസ്ഥിതി സൗഹാര്‍ദ തീര്‍ത്ഥാടനം ലക്ഷ്യം വച്ച് പന്ത്രണ്ട് വര്‍ഷം മുന്‍പാണ് പുണ്യ പൂങ്കാവനം പദ്ധതിക്ക് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് പി. വിജയന്‍ തുടക്കം കുറിച്ചത്. ഇന്ന് നിയമപാലനത്തിലും ശബരിമലയില്‍ സുരക്ഷ ഒരുക്കുന്നതിനും പുറമെ കേരള പോലീസിന്റെ ഒരു സംഘം ഉദ്യോഗസ്ഥര്‍ പുണ്യപൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് നേത്യത്വം നല്‍കുന്നത്. സന്നിധാനം, പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ ഒരു മണിക്കൂറെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുവാനാണ് പദ്ധതിയിലൂടെ തീര്‍ത്ഥാടകരോട് അഭ്യര്‍ത്ഥിക്കുന്നത്.

Pulimoottil 2
01-up
self
KUTTA-UPLO

പദ്ധതിയുടെ ലക്ഷ്യം മനസിലാക്കി നിരവധി ഭക്തരാണ് തീര്‍ത്ഥാടനശേഷം പദ്ധതിയുടെ ഭാഗമാകുന്നത്. പദ്ധതിയുടെ ഭാഗമാകാന്‍ താത്പര്യമുള്ളവര്‍ക്കായി സന്നിധാനത്ത് രജിസ്ട്രേഷന്‍ ഹെല്‍പ് ഡെസ്‌കൂം ആരംഭിച്ചിട്ടുണ്ട്. വൃശ്ചികം ഒന്നിന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ് പുണ്യം പൂങ്കാവനം പദ്ധതിയുടെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഈ വര്‍ഷത്തെ ശുദ്ധി സേവ പ്രവര്‍ത്തനങ്ങള്‍ക്ക് ശബരിമല തന്ത്രി കണ്ഠരര് രാജീവരും ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയും ചേര്‍ന്ന് നിര്‍വഹിച്ചു.

01-up
puli-new-2-new-upload-onam
bis-uplo
Alankar
previous arrow
next arrow

പൂങ്കാവനം കാത്തുസൂക്ഷിക്കാന്‍ ഇവ പാലിക്കാം
കാനനവാസനായ ദേവനെ കാണാനെത്തുന്ന ഭക്തര്‍ പലപ്പോഴും മറക്കുന്ന എന്നാല്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ട കാര്യമാണ് ശബരിമലയെന്ന പൂങ്കാവനത്തിന്റെ പവിത്രത. അതിനാല്‍തന്നെ ഭക്തജനങ്ങള്‍ സദാ ഓര്‍ക്കേണ്ടവയാണിവ.
1. പൂങ്കാവനത്തിന് ദോഷമായ ഒന്നും പ്രത്യേകിച്ച് പ്ലാസ്റ്റിക് കൊണ്ടുവരരുത്. തീര്‍ത്ഥാടനത്തിനിടയില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ വഴിയിലുപേക്ഷിക്കാതെ തിരികെകൊണ്ടുപോയി സംസ്‌ക്കരിക്കുക.
2. പമ്പാനദിയില്‍ കുളിക്കുമ്പോള്‍ സോപ്പോ, എണ്ണയോ ഉപയോഗിക്കാതിരിക്കുക. വസ്ത്രങ്ങള്‍ നദിയില്‍ ഉപേക്ഷിക്കാതിരിക്കുക.
3. പതിനെട്ടാംപടി ചവിട്ടുന്നതിന് മുന്‍പായി തേങ്ങയുടയ്ക്കുക, മറ്റുള്ളിടത്ത് ചെയ്യാതിരിക്കുക.
4. ഒരുകാരണവശാലും തുറസായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുക.
5. ടോയ്ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുക. അയ്യപ്പന്റെ പൂങ്കാവനത്തില്‍ മാലന്യമല്ല നന്മയുടെ വിത്തുകള്‍ വിതറുക. വ്രതശുദ്ധിയോടെയും ഉത്തരവാദിത്വത്തോടെയും നടത്തുന്ന തീര്‍ത്ഥാടനമാണ് സാര്‍ത്ഥകമെന്ന് തിരിച്ചറിയുക.
6. എല്ലാ അയ്യപ്പന്‍മാര്‍ക്കും സ്വാമിയെ കാണാന്‍ തുല്യ അവകാശമുണ്ട്. നിര തെറ്റിക്കാതെ തിക്കും തിരക്കും കാണിക്കാത ക്യൂ പാലിക്കുക.

പൂങ്കാവനത്തെ പുണ്യമാക്കി ‘വിശുദ്ധി സേന’
ശബരിമലയിലെ പുലര്‍കാഴ്ചകളില്‍ പ്രധാനമാണ് മെറൂണ്‍ യൂണിഫോമില്‍ ചെറു സംഘങ്ങളായി തിരിഞ്ഞ് പ്രായഭേദമെന്യ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന വിശുദ്ധിസേന. വലിയ നടപ്പന്തലിലും പമ്പയിലും അപ്പാച്ചി മേട്ടിലും സന്നിധാനത്ത് മുക്കിലും മൂലയിലും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായ ചെറുസംഘങ്ങള്‍ ഭക്തര്‍ക്ക് ശുചിത്വ ബോധമുണര്‍ത്തുന്ന കാഴ്ചയാണ്. ട്രെയിലറുകള്‍ നിറയെ മാലിന്യം വാരിക്കൂട്ടൂന്ന ഈ സംഘങ്ങള്‍ക്ക് അയ്യപ്പസ്വാമിയുടേയും പൂങ്കാവനത്തിന്റെയും വിശുദ്ധി കാത്തുസൂക്ഷിക്കല്‍ മാത്രമാണ് ലക്ഷ്യം.

അതുകൊണ്ടുതന്നെ ഇവര്‍ക്കിടാന്‍ വിശുദ്ധിസേന എന്നല്ലാതെ മറ്റൊരു പേരില്ല.
ശബരിമല തീര്‍ത്ഥാടനം, മേടവിഷു മഹോത്സവം, തിരുവുത്സവം എന്നീ കാലയളവുകളില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയാണ്. 1995ല്‍ രൂപികൃതമായ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിക്ക് കീഴിലാണ് വിശുദ്ധി സേനാഗംങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി തമിഴ്നാട് അയ്യപ്പസംഘം മുഖേനയാണ് വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കുന്നത്.

ഈ വര്‍ഷം 1000 വിശുദ്ധിസേനാംഗങ്ങളെയാണ് സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്. സന്നിധാനത്തും പമ്പയിലും 300 പേരെ വീതവും നിലയ്ക്കലും ബേസ് ക്യാമ്പിലുമായി 350 പേരെയും നിയോഗിച്ചിട്ടുണ്ട്. പന്തളത്തും കുളനടയിലുമായി മറ്റൊരു 50 പേരെയും വിന്യസിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്.
വിശുദ്ധിസേനാംഗങ്ങള്‍ക്ക് ദിവസ വേതനം 450 രൂപയാണ്. ഇതിന് പുറമേ യൂണിഫോം, ചെരുപ്പ്, പുല്‍പ്പായ, എണ്ണ, സോപ്പ്, ബെഡ്ഷീറ്റ്, ഭക്ഷണം എന്നിവയും അനുവദിക്കുന്നുണ്ട്. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ഗ്രാന്റും അനുവദിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടറാണ് സൊസൈറ്റിയുടെ അധ്യക്ഷ. അടൂര്‍ റെവന്യു ഡിവിഷണല്‍ ഓഫീസറാണ് മെമ്പര്‍ സെക്രട്ടറി.

KUTTA-UPLO
WhatsAppImage2022-07-31at72836PM
bis-uplo
WhatsAppImage2022-07-31at72444PM
previous arrow
next arrow
WhatsAppImage2022-07-31at72444PM
WhatsAppImage2022-07-31at72836PM
previous arrow
next arrow
Advertisment
01-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow