സന്നിധാനത്ത് സംയുക്ത പരിശോധന നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിരോധിത ലഹരി വസ്തുക്കളുടെ ഉപഭോഗവും വിപണനവും നടക്കുന്നില്ലെന്ന് ഉറപ്പാക്കാനായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സംയുക്ത പരിശോധന നടത്തി. മരക്കൂട്ടം മുതല്‍ സന്നിധാനം വരെയുള്ള പ്രദേശത്താണ് പോലീസും എക്‌സൈസ് വിഭാഗവും സംയുക്തമായി പരിശോധന നടത്തിയത്. കടകള്‍, താത്കാലിക ജീവനക്കാരുടെ ഷെഡ്ഡുകള്‍, കൊപ്രാക്കളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന പരിശോധനയില്‍ ലഹരി വസ്തുകള്‍ കണ്ടെത്താനായിട്ടില്ല. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ പരിശോധന സംഘം ബോധവത്കരണം നടത്തി. എസ് എച്ച് ഒ സുരേഷ്, എക്‌സൈസ് ഇന്‍സ്‌പെകട്ര്‍ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിപ്പിക്കുമെന്നും ഇരുവരും അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...