പെരിങ്ങരയില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: പെരിങ്ങര കോസ് മോസ് ജംഗ്ഷന് സമീപം മൂന്ന് ഇടങ്ങളില്‍ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നു. കാവുംഭാഗം – പെരിങ്ങര റോഡില്‍ ഷാപ്പ് പടിക്ക് സമീപം രണ്ട് ഇടങ്ങളിലും, കോസ് മോസ് ജംഗ്ഷനിലുമാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. ഷാപ്പ് പടിക്ക് മുന്‍പായി പൊട്ടിയിടത്ത് റോഡിന്റെ പകുതി ഭാഗം വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ഒരു മാസം ആകാറായി ഇവിടെ പൈപ്പ് പൊട്ടിയിട്ട് എന്ന് പ്രദേശത്ത് സ്ഥാപനം നടത്തുന്നവര്‍ പറഞ്ഞു. പ്രതിദിനം ലിറ്റര്‍ കണക്കിന് കുടിവെള്ളം ആണ് പാഴാകുന്നത്.

പെരിങ്ങര – ചാത്തങ്കേരി റോഡിലും വെള്ളവും ചെളിയുമാണ്. ഒരു വര്‍ഷം മുന്‍പാണ് ജല ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം പണികള്‍ തുടങ്ങിയത്. പൈപ്പ് ഇടാന്‍ വേണ്ടി കുഴി എടുത്തിരുന്നു. എന്നാല്‍ മഴ കൂടി പെയ്തതോടെ വെള്ളത്തിനൊപ്പം ചെളിയും റോഡില്‍ ഒഴുകുകയാണ്. പൈപ്പ് ഇടുന്നതിന് വേണ്ടി ടാര്‍ ചെയ്ത ഭാഗത്തിന്റെ അരിക് ചേര്‍ത്താണ് കുഴി എടുത്തത്. ഇത് ഉറയ്ക്കുന്നതിന് മുന്‍പായി മഴയും എത്തിയതോടെ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ താഴുകയും ചെളി വെള്ളം തെറിക്കുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തീവണ്ടിയിൽ സാഹസിക പൂജ; എ.സി കോച്ചിൽ നിലവിളക്ക് കൊളുത്തിയ യാത്രികന്റെ പ്രവൃത്തിക്ക് എതിരെ വിമർശനം

0
നുഡൽഹി: യാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറ്റവും അധികം മുൻഗണന നൽകേണ്ട ട്രെയിൻ കമ്പാർട്ട്മെന്റിനുള്ളിൽ...

ഓപ്പറേഷൻ തൂഫാൻ ; ലഹരി മാഫിയയുടെ അടിവേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

0
തിരുവല്ല : കേരള പോലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തൂഫാൻ'...

കോട്ടയത്തെ അന്വേഷണത്തിൽ പുറത്തുവന്നത് ശിശു വിൽപന ശൃംഖലയുടെ നടുക്കുന്ന വിവരങ്ങൾ

0
ഈരാറ്റുപേട്ട: കോട്ടയത്ത് നവജാത ശിശുക്കളെ വിൽപന നടത്തിയെന്ന ഗുരുതര ആരോപണത്തിൽ അന്വേഷണം...