ആംബുലന്‍സ് ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി ; പരിക്കേറ്റ മൂന്നര വയസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: എറവില്‍ ആംബുലന്‍സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകത്തില്‍ മരണം രണ്ടായി. അപകടത്തില്‍ പരിക്കേറ്റ മൂന്നര വയസുകാരന്‍ അദ്രിനാഥാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു കുട്ടി. തൃശൂര്‍ വാടനപ്പിള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. പടിയൂര്‍ എടതിരിഞ്ഞി സ്വദേശിയും ഓട്ടോ ഡ്രൈവറും കുട്ടിയുടെ അച്ഛനുമായ ജിത്തു അപകടത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഓട്ടോയിലുണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ നീതു, നീതുവിന്റെ പിതാവ് ചിറ്റൂര്‍ വീട്ടില്‍ കണ്ണന്‍ എന്നിവര്‍ ചികിത്സയിലാണ്.

മൂന്ന് വയസുകാരനായ മകനെ ഡോക്ടറെ കാണിച്ച് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്ത് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിക്കുകയായിരുന്നു. അന്തിക്കാട് പുത്തന്‍പീടികയിലെ പാദുവ ആസ്പത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...