എറണാകുളം ; തൃക്കാക്കരയിൽ പൈപ്പുകൾ പൊട്ടി കുടിവെള്ളം വെള്ളം പാഴാകുന്നു. ഇന്നലെ രാത്രി 10 മണിയോട് കൂടിയാണ് നഗരത്തിൽ പലയിടത്തും വ്യാപകമായി പൈപ്പുകൾ പൊട്ടാൻ തുടങ്ങിയത്. കൊച്ചി നഗരത്തിലെ ശിഹാബ് തങ്ങൾ റോഡ്, വൈറ്റില തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെല്ലാം ഈ പൈപ്പ് പൊട്ടിയിട്ടുണ്ട്. പലയിടങ്ങളും കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. നഗരസഭയിലെ പ്രധാന പ്രദേശങ്ങളിൽ പെട്ടെന്ന് പൈപ്പുകൾ പൊട്ടുന്നതിനുള്ള കാരണം എന്തെന്ന് അറിയില്ലെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. എന്നാൽ, ബിപിസിഎല്ലിലേക്ക് പോകുന്ന വാൽവ് പെട്ടെന്ന് തുറന്നു വിട്ടതാണ് പൈപ്പുകൾ പൊട്ടുന്നതിന് കാരണമെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. കുടിവെള്ള ശൃഖംലയിൽ അറ്റകുറ്റപണികൾ നടത്തി ജലവിതരണം പൂർവ സ്ഥിതിയിലെത്തിക്കാൻ കുറഞ്ഞത് രണ്ട് ദിവസം എങ്കിലും വേണ്ടിവരും എന്നാണ് ജല വിഭവ വകുപ്പ് അധികൃതർ അറിയിക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























