ന്യൂഡല്‍ഹി : വീടിനടുത്തുള്ള പാര്‍ക്കില്‍ കളിക്കുന്നതിനിടെ 11 കാരന് നേരെ വളര്‍ത്തുനായയുടെ ആക്രമണം. പിറ്റ് ബുള്‍ ആക്രമണത്തില്‍ പരുക്കേറ്റ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകള്‍ വേണ്ടിവന്നു. ഡല്‍ഹി ഗാസിയാബാദില്‍ കഴിഞ്ഞയാഴ്ചയാണ് സംഭവം. ഉടമയായ പെണ്‍കുട്ടിക്കൊപ്പം പാര്‍ക്കില്‍ എത്തിയ നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നായ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്നത് കാണാം. കുട്ടിയുടെ മുകളിലേക്ക് ചാടി വീണ പിറ്റ് ബുള്‍ മുഖത്ത് കടിച്ചു.
മറ്റൊരാള്‍ ഓടിയെത്തി നായയുടെ പിടിയില്‍ നിന്ന് കുട്ടിയെ രക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. എന്നാല്‍ അപ്പോഴേക്കും കുട്ടിയുടെ മുഖത്തെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. ഉടന്‍ 11 കാരനെ ആശുപത്രിയില്‍ എത്തിച്ചു. സെപ്തംബര്‍ 3 ന് നടന്ന ആക്രമണത്തില്‍ കുട്ടിയുടെ കുടുംബവും പ്രദേശവാസികളും ശക്തമായി പ്രതിഷേധിച്ചു. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ മൃഗത്തെ വളര്‍ത്തിയ നായയുടെ ഉടമയില്‍ നിന്ന് 5,000 രൂപ പിഴ ഈടാക്കി.