പൈപ്പ് ലൈന്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ മൂടിയില്ല ; അപകടങ്ങള്‍ പതിവാകുന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ റോഡിന്റെ വശങ്ങളില്‍ എടുക്കുന്ന കുഴികള്‍ അപകട ഭീഷണിയാകുന്നു. തിരുവല്ല – മല്ലപ്പള്ളി റോഡില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടുത്ത കുഴികള്‍ ശരിയായ രീതിയില്‍ മൂടാത്തത് നിരവധി അപകടങ്ങള്‍ക്കാണ് കാരണമായത്. അധികാരികളുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതോടെ വ്യാപാരികളും നാട്ടുകാരും അവസാനം കുഴികള്‍ അടക്കുന്നതിന് രംഗത്തെത്തി. കഴിഞ്ഞ ദിവസം തിരുവല്ല റോഡിന്റെ വശങ്ങളിലെ കുഴികളാണ് സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തില്‍ അടച്ചത്. ഇവിടെ കാല്‍നടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരും കുഴികളില്‍ വീണ് പരിക്കേല്‍ക്കുന്നത് നിത്യസംഭവമായിരുന്നു. വാട്ടര്‍ അതോറിറ്റി അധികൃതരുടെ അനാസ്ഥയാണ് ഇതിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നത്. അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമായിരുന്ന ടൗണിലെ നിരവധി കുഴികള്‍ നേരത്തെ ടാക്‌സി ഡ്രൈവര്‍മാരുടെ നേതൃത്വത്തില്‍ അടച്ചിരുന്നു. കുഴികള്‍ അടച്ച് അപകടങ്ങള്‍ ഒഴിവാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെടുമ്പാശ്ശേരിയിൽ രണ്ട് കോടിയുടെ സ്വർണ്ണപ്പശയുമായി തമിഴ്‌നാട് സ്വദേശികളായ യുവദമ്പതികൾ പിടിയിൽ

0
കൊച്ചി : വിപണിയിൽ ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണപ്പശ...

ഇറാനിലെ ആറ് പ്രധാന നഗരങ്ങളിൽ യുഎസ് ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു, 7 പേർക്ക്...

0
വാഷിങ്ടൺ : ഇറാനിലെ ആറ് പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി വ്യോമാക്രമണം നടത്തി...

മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തില്‍ ഒരാൾ മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തില്‍ ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ...

അമൃതം പൊടിയുടെ 20 ശതമാനം പഞ്ചസാര, മാർഗനിർദേശവുമായി വനിത-ശിശുവികസന വകുപ്പ്

0
തിരുവനന്തപുരം : അങ്കണവാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽ...