ലയനവും കഴിഞ്ഞ് പുതിയ ഭാരവാഹികളുമായി ; എന്നിട്ടും പ്രശ്‌നങ്ങളൊഴിയാതെ പി.ജെ ജോസഫിന്റെ പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ലയനത്തിനും ഭാരവാഹി പ്രഖ്യാപനത്തിനും പിന്നാലെ കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍ ജൂനിയറായ മോന്‍സ് ജോസഫിനേപ്പോലുള്ളവര്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കി സന്തോഷിപ്പിച്ചപ്പോള്‍ ജോസഫ് ഗ്രൂപ്പിനേക്കാള്‍ കൂടുതല്‍ അണികളുണ്ടായിരുന്ന പാര്‍ട്ടിയുമായി ലയിച്ച ഫ്രാന്‍സിസ് ജോര്‍ജിന് അവഗണനമാത്രമാണ് കിട്ടിയത് . ഇതിന്റെ പേരില്‍ ശക്തമായ പ്രതിഷേധത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ്ജ്  അടക്കമുള്ളവര്‍.

പിസി തോമസ് എക്‌സ് എംപി ചെയര്‍മാനായിരുന്ന ബ്രായ്ക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസിലേയ്ക്ക് പിജെ ജോസഫും കൂട്ടരും ലയിക്കുകയായിരുന്നു. ഈ ധാരണ പ്രകാരമാണ് ‘പാര്‍ട്ടി ഉടമയായ’ പിസി തോമസിനെ വര്‍ക്കിംങ്ങ് ചെയര്‍മാന്‍ സ്ഥാനം നല്‍കി പാര്‍ട്ടിയില്‍ രണ്ടാമനാക്കിയത്. ഇതോടെ മോന്‍സ് ജോസഫിനായി കേരള കോണ്‍ഗ്രസുകളില്‍ ഇതുവരെയില്ലാതിരുന്ന എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പദവി നല്‍കി മൂന്നാമനാക്കുകയായിരുന്നു. നാലാം സ്ഥാനം സെക്രട്ടറി ജനറല്‍ പദവി ലഭിച്ച ജോയ് എബ്രഹാമിനാണ്. സ്വന്തമായി അണികളില്ലാത്ത, പ്രവര്‍ത്തകര്‍ക്ക് അനഭിമതനായ നേതാവായാണ് ജോയ് എബ്രഹാമിനെ അറിയപ്പെടുന്നത്.

അഞ്ചാം സ്ഥാനം പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്റര്‍ ടിയു കുരുവിളയ്ക്കാണ്. അതിനും ശേഷം ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി മൂന്ന് പേര്‍ക്കായി വീതിച്ചു നല്‍കിയാണ് ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ക്ക് ആറാം സ്ഥാനം പങ്കിട്ടു നല്‍കിയത്. ഇതില്‍ ശക്തമായ അതൃപ്തി ജോസഫിനെ അറിയിച്ച ഫ്രാന്‍സിസ് ജോര്‍ജ് നിലവിലെ ജൂനിയര്‍ പദവിയായ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനം ഏറ്റടുക്കാതെ വിട്ടു നില്‍ക്കുകയാണ്.

ജോസഫ് ഗ്രൂപ്പും ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായി ഇരു പാര്‍ട്ടികളും വിഘടിച്ചു നിന്നപ്പോള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പമായിരുന്നു. 2016 -ല്‍ ഫ്രാന്‍സിസ് ജോര്‍ജ് കേരളാ കോണ്‍ഗ്രസ് – എം വിട്ടു പുറത്തുപോയപ്പോള്‍ പരമ്പരാഗത ജോസഫ് ഗ്രൂപ്പ് നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പം ജനാധിപത്യ കേരളാ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

പിന്നീട് ജോസഫ് ഗ്രൂപ്പ് കെഎം മാണിയുടെ മരണശേഷം കേരളാ കോണ്‍ഗ്രസ് – എം പിടിച്ചടക്കാന്‍ ശ്രമിച്ചപ്പോഴും ജോസഫിനൊപ്പം പ്രവര്‍ത്തകരുണ്ടായിരുന്നില്ല. എന്നാല്‍ ഫ്രാന്‍സിസ് ജോര്‍ജ് ജോസഫിനൊപ്പം ചേര്‍ന്നതോടെ പാര്‍ട്ടിക്ക് അണികളായി.

പക്ഷേ ആ പരിഗണന പാര്‍ട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ തനിക്കും തന്റെ ഒപ്പം പാര്‍ട്ടിയില്‍ തിരികെ എത്തിയവര്‍ക്കും ലഭിച്ചില്ലെന്നതാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ പരാതി. മറ്റൊരു പാര്‍ട്ടിയുടെ ചെയര്‍മാന്‍ സ്ഥാനത്തിരുന്നുകൊണ്ട് അണികളുമായി പാര്‍ട്ടിയിലെത്തിയിട്ടും ആറാം സ്ഥാനം നല്‍കിയതിലെ അതൃപ്തി അദ്ദേഹം പിജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജിനു മാത്രമല്ല ജേക്കബ് ഗ്രൂപ്പ് ചെയര്‍മാനായിരുന്ന ജോണി നെല്ലൂര്‍, മാണി ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ജോസഫ് എം പുതുശേരി എന്നിവര്‍ക്കും പ്രതിഷേധമുണ്ട്. വിക്ടര്‍ ടി തോമസിനേപ്പോലുള്ള പാര്‍ട്ടിയിലെ രണ്ടാം നിരയ്ക്കും പാര്‍ട്ടിയില്‍ അവഗണിക്കപ്പെട്ടതിലുള്ള കടുത്ത അതൃപ്തിയുണ്ട്.

എന്നാല്‍ മറ്റുള്ളവര്‍ പരസ്യ പ്രതിഷേധത്തിന് തയ്യാറാകുക രണ്ടാം തീയതിക്കു ശേഷമായിരിക്കും. രണ്ടാം തീയതി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ഇടതുമുന്നണി അധികാരത്തില്‍ തുടരുകയും ജോസ് കെ മാണിക്ക് മാന്യമായ വിജയം നേടുകയും ചെയ്യാനായാല്‍ ജോസഫ് വിഭാഗത്തില്‍ നിന്നും വലിയൊരു ഒഴുക്കു തന്നെ ജോസ് പക്ഷത്തേയ്ക്ക് ഉണ്ടാകും.

ജോസഫ് വിഭാഗത്തിന്റെ ജില്ലാ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധത്തിലാണ്. മോന്‍സ് ജോസഫിനും ജോയ് എബ്രാഹത്തിനും അര്‍ഹതയില്‍ കൂടുതല്‍ പരിഗണന നല്‍കിയതാണ് പിജെ ഗ്രൂപ്പില്‍ പുതുതായി പ്രശ്‌നം ഉടലെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...

‘സർക്കാർ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചു’ ; അതുകൊണ്ട് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായെന്ന് അനൂപ് ജേക്കബ്

0
തിരുവനന്തപുരം: സർക്കാരും ഭക്ഷ്യവകുപ്പും മുൻകൂട്ടി നടപടികൾ സ്വീകരിച്ചതുകൊണ്ടാണ് ഓണക്കാലത്ത് സംസ്ഥാനത്ത്...