ഇന്ത്യക്ക് കൂടുതല്‍ സഹായം ; ഓക്സിജൻ ഉപകരണങ്ങളെത്തിച്ച് കൂടുതൽ രാജ്യങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്കു കൈത്താങ്ങായി കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ആദ്യഘട്ടമായി പ്രതിദിനം 2000 രോഗികൾക്ക് 5 ദിവസത്തേക്ക് ആവശ്യമായ ഓക്സിജനും വെന്റിലേറ്ററുകളും അടിയന്തിരമായി എത്തിക്കുമെന്ന് ഫ്രാൻസ് അറിയിച്ചു. ‘ഈ പോരാട്ടം നമ്മൾ ഒന്നിച്ചു ജയിക്കും’ – ഇന്ത്യയ്ക്ക് ഐക്യദാർഢ്യമറിയിച്ച് ഫെയ്സ്ബുക്കിൽ ഹിന്ദിയിൽ കുറിച്ച സന്ദേശത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ പറഞ്ഞു. ഡൽഹിക്കായി 21 ഓക്സിജൻ ഉൽപാദന ഉപകരണങ്ങളും ഫ്രാൻസിൽനിന്ന് ഇറക്കുമതി ചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സഹായങ്ങൾ വാഗ്ദാനം ചെയ്തു. അടിയന്തര സഹായമെത്തിക്കാൻ പ്രതിരോധ, ആരോഗ്യ, വിദേശകാര്യ വകുപ്പുകൾക്ക് യുഎസ് ഭരണകൂടം നിർദേശം നൽകി. വാക്സീൻ നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവ എത്തിക്കുന്നതിനാണു മുൻഗണന.

ഇന്ത്യയിലേക്ക് 40 മെട്രിക് ടൺ ഓക്സിജൻ അയയ്ക്കുമെന്നു ഭൂട്ടാൻ അറിയിച്ചു. ഓക്സിജൻ നീക്കത്തിനാവശ്യമായ 18 കണ്ടെയ്നറുകളുമായി തായ്‌ലൻഡിൽനിന്ന് വ്യോമസേനാ വിമാനങ്ങൾ ഇന്നലെ ഡൽഹിയിലെത്തി. യുകെയിൽനിന്ന് 495 ഓക്സിജൻ കോൺസൻട്രേറ്ററുകളും വെന്റിലേറ്ററുകളും ഇന്നലെ ഡൽഹിയിലെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...