പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേതൃത്വത്തിനെതിരെ കോൺഗ്രസ് മുതിർന്ന നേതാവ് പി.ജെ കുര്യൻ. അനുകൂല സാഹചര്യത്തെ വോട്ട് ആക്കി മാറ്റുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി.
താഴെത്തട്ടിൽ പലയിടത്തും കോൺഗ്രസിന് കമ്മിറ്റികളില്ല. ഇത് തോൽവിയെ കാര്യമായി ബാധിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ മെറിറ്റിന് പകരം ഗ്രൂപ്പ് പരിഗണന വന്നത്. ഇത് ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടാൻ കാരണമായി. കേരള കോൺഗ്രസ് ജോസ് വിഭാഗം എൽഡിഎഫിന് ഗുണം ചെയ്തുവെന്നും പി.ജെ കുര്യൻ പറഞ്ഞു.