പരീക്ഷാക്കാലത്ത് ജയിലിലായിരുന്ന സഖാവിനെ ജയിപ്പിക്കാനും മാലോകരറിഞ്ഞാല്‍ തോല്‍പ്പിക്കാനും ടെക്‌നോളജി ; പി കെ അബ്ദുറബ്ബ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം: മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടതില്‍ പ്രതികരിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ്. പരീക്ഷാ സമയത്ത് ജയിലിലായിരുന്ന സഖാവിനെ ജയിപ്പിക്കാനും മാലോകരറിഞ്ഞാല്‍ പിന്നെ തോല്‍പ്പിക്കാനും മാത്രം ടെക്നോളജി വികസിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

നിങ്ങള്‍ ഞങ്ങളെ തോല്‍പ്പിച്ചോളൂ, പക്ഷെ അവസാനം തോല്‍ക്കുന്നത് നിങ്ങളായിരിക്കും എന്ന കവിതയൊക്കെ ഇക്കാലത്ത് പഴഞ്ചനാണെന്നും അദ്ദേഹം പരിഹസിച്ചു. ഈ വാക്കുകളെഴുതിയ പോസ്റ്റര്‍ സഹിതമാണ് പരിഹാസം. അതേസമയം എഴുതാത്ത പരീക്ഷ പാസായെന്ന മാര്‍ക്ക് ലിസ്റ്റ് വിവാദത്തിനൊടുവില്‍ തിരുത്തി. എംഎ ആര്‍ക്കിയോളജി മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിലാണ് വിഷയങ്ങളും മാര്‍ക്കും ഇല്ലെങ്കിലും പാസായതായി രേഖപ്പെടുത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

0
തിരുവനന്തപുരം : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റസിഡന്‍റ് എഡിറ്ററുമായ കെ....

പി എസ് സി ക്രമക്കേട് : ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ച ; വകുപ്പുതല...

0
തിരുവനന്തപുരം: പി എസ് സി ക്രമക്കേടിൽ ഉദ്യോ​ഗസ്ഥർക്ക് സംഭവിച്ചത് ​ഗുരുതര വീഴ്ചയെന്ന്...

‘ഒപ്പം പദ്ധതി’ വിപുലീകരിക്കുന്നു ; കൂടുതൽ കിടപ്പുരോഗികൾക്ക് വീട്ടുപടിക്കൽ റേഷൻ എത്തിക്കും

0
തൊടുപുഴ : കിടപ്പുരോഗികൾക്ക് റേഷൻ വീട്ടിലെത്തിക്കുന്ന ഭക്ഷ്യവിതരണ വകുപ്പിന്റെ ‘ഒപ്പം പദ്ധതി’...

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...