ഡല്‍ഹി കലാപ ഫണ്ടില്‍ സിപിഎം തിരിമറി നടത്തി : പി.കെ ഫിറോസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : സിപിഎം നടത്തിയ ഡല്‍ഹി കലാപ ഫണ്ട്, അഭിമന്യു ഫണ്ട് എന്നിവയില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്.  ഈ രണ്ടു ഫണ്ടു പിരിവുകളിലും പരാതി നല്‍കുമെന്നും പിണറായി വിജയനെതിരെയും കോടിയേരി ബാലകൃഷ്ണനെതിരെയും പോലീസ് കേസെടുക്കുമോയെന്ന് കണ്ട് അറിയാമെന്നും പി.കെ ഫിറോസ് പറഞ്ഞു.

കത്വ ഫണ്ട് വെട്ടിപ്പ് കേസിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കാരണം സിപിഎമ്മിനെ സംബന്ധിച്ച്‌ അവര്‍ക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസ്. സാധാരണനിലയില്‍ സിപിഎമ്മിനെതിരെ ആരെങ്കിലും രംഗത്ത് വന്നാല്‍ അവര്‍ക്ക് വധശിക്ഷയാണ് വിധിക്കാറുള്ളത്. നമുക്ക് ചരിത്രം അറിയാം. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ചെറിയ ശിക്ഷയായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അവര്‍ അതില്‍ മുന്നോട്ട് പോകട്ടെ.’

ഒരു തെളിവും അടിസ്ഥാനവുമില്ലാതെയാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞങ്ങളും ഒരു കേസ് കൊടുക്കാന്‍ പോകുകയാണ്. ഡല്‍ഹി കലാപ ഫണ്ടും അഭിമന്യു ഫണ്ടും സിപിഎം വ്യാപകമായി നടത്തിയിട്ടുണ്ട്. ഇതില്‍ തിരിമറിയും നടന്നിട്ടുണ്ട്. പരാതി നല്‍കാന്‍ തന്നെയാണ് തീരുമാനം. ഒരു വെള്ള കടലാസില്‍ പരാതി എഴുതി കൊടുത്താല്‍ കേസെടുക്കുമെങ്കില്‍ പിണറായി വിജയനെതിരെയും കോടിയേരിക്കെതിരെയും കേസെടുക്കട്ടേ. ഇതോടെ എന്താണ് പോലീസിന്റെ നിലപാടെന്ന് വ്യക്തമാകുമല്ലോ. സിപിഐമ്മിനും പോലീസിനും ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടേ. ഞങ്ങളെ കൊണ്ട് പറ്റുന്നത് ഞങ്ങളും ചെയ്യും. നിയമപോരാട്ടം തുടരുമെന്ന് പി.കെ.ഫിറോസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...