പന്തീരങ്കാവ്​ യു.എ.പി.എ കേസില്‍ ജയില്‍ മോചിനായ താഹയുടെ വീട് യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്​ സന്ദര്‍ശിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: പന്തീരങ്കാവ്​ യു.എ.പി.എ കേസില്‍ ജയില്‍ മോചിനായ താഹയുടെ വീട് യൂത്ത്​ ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്​ സന്ദര്‍ശിച്ചു. പിണറായി പോലീസ്​ ​മാവോയിസ്റ്റ് മുദ്ര കുത്തി ബി.ജെ.പി സര്‍ക്കാറിന് എറിഞ്ഞു കൊടുത്തതിനാലാണ് അലനും താഹയും ജയിലില്‍ കഴിയേണ്ടി വന്നതെന്ന്​ പി.കെ.ഫിറോസ്​ ആരോപിച്ചു. ”എന്‍.ഐ.എ ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ​ പോലീസാണ് ഉപദ്രവിച്ചത് എന്നായിരുന്നു താഹയുടെ മറുപടി. താഹയെ സി.പി.എം ജില്ല സെക്രെട്ടറി ഇസ്​ലാമിക തീവ്രവാദി എന്നുവിളിച്ചപ്പോള്‍ ഇസ്​ലാമോഫോബിയ വളര്‍ത്തുകയാണെന്ന്​ ആര്‍ക്കും തോന്നിയില്ല, സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിടിക്കപ്പെടുമെന്നായപ്പോഴാണ്​ ഇസ്‌ലാമോഫോബിയ ഓര്‍മവന്നത്​” -പി.കെ ഫിറോസ്​ കൂട്ടിച്ചേര്‍ത്തു.

പി.കെ. ഫിറോസ്​ പങ്കുവെച്ച ഫേസ്​ബുക്ക്​ പോസ്​റ്റ്​:

ജയില്‍ മോചിതനായ താഹയുടെ വീട്ടില്‍ യൂത്ത് ലീഗ് സഹപ്രവര്‍ത്തകരോടാപ്പം പോയിരുന്നു. പിണറായിയുടെ പോലീസ് മാവോയിസ്റ്റ് മുദ്ര കുത്തി ബി.ജെ.പി സര്‍ക്കാറിന് എറിഞ്ഞു കൊടുത്തതിനാലാണ് അലനും താഹയും പത്ത് മാസത്തിലധികം ജയിലില്‍ കഴിയേണ്ടി വന്നത്. UAPA ചുമത്താനുള്ള എല്ലാ സാഹചര്യവും പിണറായി സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തിരുന്നു. NIA അവസരം ഉപയോഗപ്പെടുത്തുകയും ചെയ്തു.

NIA ഉപദ്രവിച്ചോ എന്ന ചോദ്യത്തിന് കേരളാ പോലീസാണ് ഉപദ്രവിച്ചത് എന്നായിരുന്നു മറുപടി. ജയിലില്‍ വെച്ചും പീഢനമുണ്ടായി എന്ന് താഹ പറഞ്ഞു. ഇനി ജേര്‍ണലിസം പൂര്‍ത്തിയാക്കാനാവില്ലല്ലോ എന്ന സങ്കടത്തിലാണിപ്പോള്‍ താഹയുള്ളത്. സി.പി.എമ്മിന്റെ പ്രവര്‍ത്തകനായിരുന്നിട്ടും കേവലമൊരു ലഘുലേഖ കൈവശം വെച്ചതിന് മാവോയിസ്റ്റ് മുദ്ര കുത്തി അറസ്റ്റ് ചെയ്തപ്പോഴല്ല, സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഇസ്‌ലാമിക തീവ്രവാദി എന്ന് വിളിച്ചപ്പോഴാണ് ഈ ചെറുപ്പക്കാരന്‍ തളര്‍ന്നു പോയത്.

അന്നൊന്നും ഇസ്‌ലാമോ ഫോബിയ വളര്‍ത്തുകയാണെന്ന് സി.പി.എമ്മിലെ ആര്‍ക്കും തോന്നിയില്ല. വായിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകന്റെ ജീവിതം തകര്‍ക്കരുതെന്ന് പറയാന്‍ സി.പി.എമ്മിലെ ഒരു നേതാവും വായ തുറന്നില്ല. പക്ഷേ സ്വര്‍ണ്ണക്കള്ളക്കടത്തില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ ഇസ്‌ലാമോഫോബിയ വന്നു. വിശുദ്ധ ഖുര്‍ആന്‍ ഓര്‍മ്മയില്‍ വന്നു. മുസ്‌ലിം സംരക്ഷണത്തിന്റെ മൊത്തം കുത്തകയും ഏറ്റെടുത്തു. ഭേഷ്…ബലേ ഭേഷ്…

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...