ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പ്രതിഷേധത്തിലേർപ്പെട്ട ജനങ്ങളെ വേട്ടയാടിയിട്ട് കാര്യമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം:  താമരശേരിയിലെ ഫ്രഷ് കട്ട് പ്ലാന്റിനെതിരെ പ്രതിഷേധത്തിലേർപ്പെട്ട ജനങ്ങളെ വേട്ടയാടിയിട്ട് കാര്യമില്ലെന്ന് മുസ്ലിം ലീ​ഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ​ലീ​ഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയം എന്നതിനേക്കാളുപരി ഇത് ജനങ്ങളുടെ മൊത്തം പ്രശ്നമാണ്. നാട്ടുകാർ ഏറ്റെടുക്കേണ്ട സമരമാണിത്. ജനങ്ങളെ ഈ ദുർ​ഗന്ധത്തിൽ നിന്ന് രക്ഷിക്കാനുള്ള വഴികളൊരുക്കണം. അവരെ അടിച്ചൊതുക്കി പ്ലാന്റ് തുറക്കാനാണ് നീക്കമെങ്കിൽ അനുവദിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനങ്ങൾ നേരിടുന്ന പ്രയാസത്തിന് പരിഹാരം കാണാനുള്ള പരിഹാരം ഉടൻ തുടങ്ങണം. ജനങ്ങൾ സഹകരിക്കുമോ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മറിച്ച്. അടിച്ചമർത്തി ഇവരെ ഒതുക്കാമെന്നാണ് കരുതുന്നതെങ്കിൽ അതൊന്നും നടക്കില്ല. ​ലീ​ഗ് ഏറ്റെടുക്കേണ്ട രാഷ്ട്രീയ വിഷയം എന്നതിനേക്കാളുപരി ഇത് ജനങ്ങളുടെ മൊത്തം പ്രശ്നമാണ്. നാട്ടുകാർ ഏറ്റെടുക്കേണ്ട സമരമാണിത്. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാകും.’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...