സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാന്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെയ്ക്കാനൊരുങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചു ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ പോയ പികെ കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരുന്നതായി സൂചന. സംസ്ഥാനത്ത് സജീവമാകുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി തന്റെ എംപി സ്ഥാനം രാജിവെക്കാനൊരുങ്ങുന്നുവെന്നാണ് സൂചനകള്‍. ഇക്കാര്യം ലീഗിന്റെ നേതൃയോഗം ചര്‍ച്ച ചെയ്യുകയാണ്.

നേതൃയോഗത്തില്‍ ധാരണയായാല്‍ പ്രവര്‍ത്തക സമിതിയില്‍ തീരുമാനം പ്രഖ്യാപിക്കും.ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു കുഞ്ഞാലിക്കുട്ടി മലപ്പുറത്തുനിന്ന് ലോക്സഭയിലെത്തിയത്. വേങ്ങരയിലെ എംഎല്‍എ സ്ഥാനം രാജിവെച്ചായിരുന്നു പാര്‍ലമെന്റിലെത്തിയത്. 2019 ല്‍ യുപിഎ അധികാരത്തിലെത്തിയാല്‍ കേന്ദ്രമന്ത്രിയാകാമെന്ന മോഹവുമായാണ് കുഞ്ഞാലിക്കുട്ടി തന്റെ പ്രവര്‍ത്തന മേഖല ഡല്‍ഹിയിലേക്ക് കേന്ദ്രീകരിച്ചത്.

എന്നാല്‍ വന്‍ ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതോടെ കുഞ്ഞാലിക്കുട്ടിയുടെ മോഹം പൊലിഞ്ഞു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍ ഈ കാരണം കൂടിയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

അതേസമയം ഇപ്പോഴത്തെ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടി സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗിന്റെ വിലയിരുത്തല്‍. അതേസമയം കുഞ്ഞാലിക്കുട്ടിയെ ഉപയോഗിച്ച്‌ യുഡിഎഫിനെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് ലീഗെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ ഉപമുഖ്യമന്ത്രി പദം വരെ ലീഗ് ആവശ്യപ്പെടുമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...