ജനവികാരം മാനിച്ചാകും‌ കോൺ​ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ജനവികാരം മാനിച്ചാകും‌ കോൺ​ഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കോൺ​ഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ച ചൂടുപിടിക്കുന്നതിനിടെയാണ് ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കമെന്ന സന്ദേശം ലീഗ് നൽകുന്നത്. ഇപ്പോള്‍നടക്കുന്ന ചർച്ചകളിൽ കാര്യമില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ മുഖ്യമന്ത്രിയെ വേഗത്തിൽ തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘പാർട്ടിയുടെ നിലപാട് സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന ചർച്ചകൾ കാര്യമാക്കുന്നില്ല. ഇലക്ഷൻ റിസൾട്ട് വന്നിട്ട് തീരുമാനം എടുക്കും. യുഡിഎഫ് അനുകൂല തരം​ഗമാണ് വിലയിരുത്തുന്നത്. അങ്ങനെയുണ്ടായാൽ സീറ്റുകൾ ഇനിയും വർധിച്ചേക്കാം.’കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വാൽപ്പാറ ദുരന്തത്തിൽ പെട്ടവരെ സർക്കാർ തിരിഞ്ഞു നോക്കിയില്ലെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു. ചികിത്സാ ചിലവ് പോലും കൊടുത്തിട്ടില്ല. മരിച്ച ഡ്രൈവർക്ക് ചികിത്സാസമയത്ത് ആശുപത്രി മാറ്റാൻ പോലും സമ്മതിച്ചില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...