സില്‍വര്‍ ലൈന്‍ : സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുടെ സാമ്പത്തിക ബാധ്യത താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രതിപക്ഷം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ  വിമര്‍ശനം കടുപ്പിക്കുകയാണ്.  കല്ലിടലിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനൊപ്പം പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങള്‍ സംസ്ഥാനത്തെ വലിയ കടക്കെണിയിലാക്കുന്ന പദ്ധതിയെന്ന ആരോപണത്തിലൂന്നിയാണ്. സംസ്ഥാന സര്‍ക്കാരിന് പദ്ധതിയുടെ സാമ്പത്തിക ബാധ്യത താങ്ങാനാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ വിമര്‍ശിച്ചു.

സില്‍വര്‍ ലൈന്‍ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതിയാണ്. പദ്ധതിയുടെ യഥാര്‍ഥ ചിലവ് സര്‍ക്കാര്‍ പറയുന്ന തുകയല്ല. നമുക്ക് മുന്നില്‍ ശ്രീലങ്കയില്‍ സംഭവിച്ചത് മാത്യകയായി ഉണ്ട്. കേരളത്തിലു൦ അത്തരത്തിലൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ സമരമല്ല സില്‍വര്‍ ലൈനില്‍ നടക്കുന്നത്. സമരം നടത്തുന്നത് പദ്ധതിയുടെ ഇരകളാണ് . ലീഗും സജീവമായി സമരത്തില്‍ പങ്കെടുക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ പടർന്നുപിടിച്ച് സ്വാൈൻ ഫ്ലൂ; എച്ച്1എൻ1 കേസുകൾ 1,700 കടന്നതോടെ ജാഗ്രത ശക്തമാക്കി ആരോഗ്യ...

0
ന്യൂഡൽഹി: ഡൽഹിയിൽ എച്ച്1എൻ1 ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. കേന്ദ്ര ആരോഗ്യ...

പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവിനെതിരെ തുറന്നടിച്ച് ചമ്പത്ത് റായ്; രാമക്ഷേത്ര നിർമ്മാണ സമിതിയുടെ അധികാരങ്ങളെച്ചൊല്ലി വിവാദം

0
ലഖ്നൌ: അയോധ്യ രാമക്ഷേത്ര കൊള്ളയില്‍ പ്രധാനമന്ത്രിയേയും കേന്ദ്രസര്‍ക്കാരിനെയും വെട്ടിലാക്കി ക്ഷേത്ര ട്രസ്റ്റ്...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ചതിലും റീൽസ് ചിത്രീകരിച്ചതിലും അന്വേഷണം

0
തിരുവനന്തപുരം: ഇ ഡി ആക്രമണ കേസിലെ പ്രതികൾ തിരുവനന്തപുരം മ്യൂസിയം പോലീസ്...

ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീത സജീവ് ഭാസ്‌കർ...

0
ഇലന്തൂർ: ഓണം സമൃദ്ധി കർഷക വിപണി ഇലന്തൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്...