മലപ്പുറം ജി​ല്ല​യി​ല്‍​ നി​ന്ന് ഇ​ട​തു​പ​ക്ഷ​ത്തിന് കി​ട്ടാ​ന്‍ പോ​കു​ന്ന​ത് വ​ട്ട​പ്പൂ​ജ്യം ; പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

For full experience, Download our mobile application:
Get it on Google Play

ത​വ​നൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മലപ്പുറം ജി​ല്ല​യി​ല്‍​ നി​ന്ന് വ​ട്ട​പ്പൂ​ജ്യ​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്ത് കി​ട്ടാ​ന്‍ പോ​കു​ന്ന​തെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ന​രി​പ്പ​റ​മ്പില്‍ ന​ട​ന്ന യു.​ഡി.​എ​ഫ് ത​വ​നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം കണ്‍വെന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ത​ലാ​ളി​മാ​ര്‍​ക്ക് മാ​ത്രം സീ​റ്റ് ന​ല്‍​കു​ന്ന വി​ഭാ​ഗ​മാ​യി ഇ​ട​തു​പ​ക്ഷം മാ​റി. പ​ണ​ച്ചാ​ക്കു​ക​ളെ ഇ​റ​ക്കി മ​ണ്ഡ​ലം പിടി​ച്ചെ​ടു​ക്കാ​മെ​ന്ന വ്യാ​മോ​ഹം ഇ​ത്ത​വ​ണ ന​ട​ക്കി​ല്ല. ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നും ശ​ബ​രി​മ​ല​യി​ലെ ആ​ചാ​രാ​നു​ഷ്​​ഠാ​ന​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​ന്‍ യു.​ഡി.​എ​ഫ് സ​ര്‍​ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​യി​രി​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

സു​രേ​ഷ് പൊ​ല്‍​പ്പാ​ക്ക​ര അ​ധ്യ​ക്ഷ​ത ​വ​ഹി​ച്ചു. ത​വ​നൂ​ര്‍ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഫി​റോ​സ് കുന്നംപറ​മ്പി​ല്‍, പി. ​ഇ​ഫ്ത്തി​ഖാ​റു​ദ്ദീ​ന്‍, എം. ​അ​ബ്​​ദു​ല്ല കു​ട്ടി, ഇ​ബ്രാ​ഹിം മൂ​തൂ​ര്‍, ടി.​പി. മു​ഹ​മ്മ​ദ് ഹാ​ജി, വി.​കെ.​എം. ഷാ​ഫി, ഷാ​ജി പ​ച്ചേ​രി, ഫൈ​സ​ല്‍ എ​ട​ശ്ശേ​രി, ഇ.​പി. രാ​ജീ​വ്, പി. ​കു​ഞ്ഞി​പ്പ ഹാ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ആ​ര്‍.​കെ. ഹ​മീ​ദ് സ്വാ​ഗ​ത​വും പി. ​ന​സ​റു​ള്ള ന​ന്ദി​യും പ​റ​ഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...