Thursday, May 9, 2024 4:35 am

യൂസുഫലിക്കെതിരായ കെ.എം ഷാജിയുടെ പ്രസ്താവന ഇന്നുച്ചക്ക് മറുപടി പറയുo പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലിക്കെതിരായ കെ.എം ഷാജിയുടെ പ്രസ്താവനയില്‍ ഇന്നുച്ചക്ക് മറുപടി പറയുമെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തെക്കുറിച്ച്‌ ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ലോക കേരള സഭയില്‍ പങ്കെടുക്കാത്തതിന് യു.ഡി.എഫിനെ വിമര്‍ശിച്ച എം.എ യൂസുഫലിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. പാവങ്ങളെ കുടിയൊഴിപ്പിക്കുന്ന നാട്ടില്‍പ്പോയി മോദിയെ തൃപ്തിപ്പെടുത്താന്‍ പാക്കേജ് പ്രഖ്യാപിക്കുന്ന മുതലാളി ലീഗിനെയും യു.ഡി.എഫിനെയും പഠിപ്പിക്കാന്‍ വരേണ്ടെന്നായിരുന്നു ഷാജിയുടെ പ്രതികരണം.

ഏതൊക്കെ പരിപാടിയില്‍ പങ്കെടുക്കണം, പങ്കെടുക്കേണ്ട എന്നത് സംബന്ധിച്ച്‌ ഞങ്ങള്‍ക്ക് നയവും നിലപാടുമുണ്ട്. അത് ഏതെങ്കിലും മുതലാളിയുടെ വീട്ടില്‍പ്പോയി ചീട്ട് കീറിയിട്ടല്ല തീരുമാനിക്കുന്നത്- ഷാജി പറഞ്ഞു. ലോക കേരള സഭ ബഹിഷ്‌കരിച്ചതിന്റെ പേരില്‍ എം.എ യൂസുഫലി യു.ഡി.എഫിനെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു. പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിക്കണമെന്നും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പെരുപ്പിച്ച്‌ കാണിക്കരുതെന്നും ലോക കേരള സഭയില്‍ സംസാരിക്കുമ്പോള്‍ യൂസുഫലി പറഞ്ഞിരുന്നു. ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷനേതാവിന്റെ പരാമര്‍ശത്തെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു

അതേസമയം രാഷ്ട്രീയ കാര്യങ്ങളാലാണ് ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നതെന്ന് മുസ്‍ലിം ലീഗ് എം.എല്‍.എ പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷത്തിന് പ്രവാസികളുടെ പ്രശ്നങ്ങള്‍ അറിയാമെന്നും എന്നാല്‍ സമീപകാല രാഷ്ട്രീയ വിഷയങ്ങളുടെ പേരിലാണ് യു.ഡി.എഫ് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിട്ടുനിന്നാലും യു.ഡി.എഫിന്റെ പ്രവാസി സംഘടനകള്‍ ലോക കേരളസഭയില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷ നേതാവിന്റെയടക്കം വീട് ആക്രമിക്കപ്പെടുന്ന സാഹചര്യം കേരളത്തിലുണ്ടായി. അതുകൊണ്ട് തന്നെ രാഷ്ട്രീയ കാര്യങ്ങള്‍ മൂലമാണ് ലോക കേരള സഭയില്‍ പങ്കെടുക്കാതിരുന്നത്. എന്നിരുന്നാലും ലോക കേരള സഭയുടെ ഗുണങ്ങളെ അംഗീകരിക്കുകയും സഭയുടെ ഉദ്ദേശ്യ ശുദ്ധിയെ മാനിക്കുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേന്ദ്രം നടപ്പിലാക്കുന്ന അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട കുഞ്ഞാലിക്കുട്ടി ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും ഓര്‍മപ്പെടുത്തി. ജോലി തേടിയിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളുടെ അവസരം നഷ്ടമാക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

0
പാ​ല​ക്കാ​ട്: ബൈ​ക്ക് ലോ​റി​യി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ട്...

തൃ​ശൂ​രി​ൽ ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ

0
തൃ​ശൂ​ര്‍: ല​ഹ​രി​യു​മാ​യി ആ​സാം സ്വ​ദേ​ശി തൃ​ശൂ​രി​ൽ പി​ടി​യി​ൽ. ആ​സാ​മി​ലെ നാ​ഗോ​ണ്‍ ജി​ല്ല​യി​ലെ...

കരമന-കളിയിക്കാവിള ദേശീയപാത നിര്‍മ്മാണം വീണ്ടും നീളുന്നു ; ഉദ്യോഗസ്ഥരുടെ അനാസ്ഥയെന്ന് ആക്ഷേപം

0
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാതയില്‍ ബാലരാമപുരം മുതലുള്ള പാതയുടെ നിര്‍മ്മാണം നീളുന്നു. ബാലരാമപുരത്തെ...

മലയാളി യുവതിയെ കാനഡയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
തൃശൂർ: കാനഡയിൽ മലയാളി യുവതിയെ താമസിക്കുന്ന വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്ധുക്കളാണ്...