പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു ; മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി പരിഗണണിക്കുന്നവര്‍ ഇവരൊക്കെ ….

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ മുന്നോടിയായാണ് രാജി. മലപ്പുറത്ത് നിന്നായിരിക്കും കുഞ്ഞാലിക്കുട്ടി ജനവിധി തേടുക. കുഞ്ഞാലിക്കുട്ടി രാജി വെച്ച്‌ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകണമെന്ന് ലീഗ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു. യു.ഡി.എഫ് വലിയ ആത്മവിശ്വാസത്തിലാണെന്നും മുസ്‍ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് രാജിയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‍ലിം ലീഗില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. യൂത്ത് ലീഗില്‍ നിന്ന് അഞ്ച് പേര്‍ക്ക് സീറ്റുണ്ടാകാനാണ് സാധ്യത. ഒരു വനിതാ സ്ഥാനാര്‍ഥിയുമുണ്ടാകും. പി കെ കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയ നേതാക്കളെ മത്സരരംഗത്തേക്ക് ഇറക്കാനാണ് തീരുമാനം.

പുതുമുഖങ്ങളെ പരമാവധി പരിഗണിച്ച്‌ പരിചയ സമ്പന്നരെ നിലനിര്‍ത്തി ഒരു വനിതക്ക് ഇടം നല്‍കി സ്ഥാനാര്‍ഥി ലിസ്റ്റ് പൂര്‍ത്തികരിക്കുന്ന തരത്തിലാണ് ലീഗിലെ ചര്‍ച്ചകള്‍. മഞ്ചേശ്വരത്ത് എ.കെ.എം അഷ്റഫ്, കാസര്‍കോട് എന്‍.എ നെല്ലിക്കുന്ന് എന്നിവരെയാണ് പരിഗണിക്കുന്നത്. അഴീക്കോടിന് പകരം കണ്ണൂര്‍ ലഭിച്ചാല്‍ കെ.എം ഷാജി മത്സരിക്കും. അധികമായി കിട്ടുമെന്ന് കരുതുന്ന കൂത്തുപറമ്പില്‍‌ സി.കെ സുബൈറിനാണ് സാധ്യത. കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ലയും കോഴിക്കോട് സൗത്തില്‍ എം.കെ മുനീറും തുടരും. തിരുവമ്പാടിയില്‍ സി.പി ചെറിയ മുഹമ്മദ്, കൊടുവള്ളിയില്‍ എം.എ റസാഖ് മാസ്റ്റര്‍, കുന്ദമംഗലത്ത് നജീബ് കാന്തപുരം എന്നിവരുടെ പേരുകള്‍ക്കാണ് പ്രഥമ പരിഗണന.

വള്ളിക്കുന്ന്, കൊണ്ടോട്ടി, കോട്ടക്കല്‍ മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.എല്‍.എമാര്‍ക്ക് വീണ്ടുമൊരു അവസരം ലഭിച്ചേക്കും. ഏറനാട്, മഞ്ചേരി സീറ്റുകളില്‍ പി.വി അബ്ദുല്‍ വഹാബ്, പി.കെ ബഷീര്‍ എന്നിവരായിരിക്കും ജനവിധി തേടുക. വേങ്ങരയില്‍ കെ.പി.എ മജീദും മത്സരിക്കും. മങ്കടയില്‍ മത്സരിക്കാനാണ് മഞ്ഞളാംകുഴി അലിക്ക് താത്പര്യം. പി.കെ ഫിറോസ്, ടി.പി അഷ്റഫലി എന്നിവരുടെ പേരുകളാണ് പെരിന്തല്‍മണ്ണയില്‍ പരിഗണിക്കുന്നത്. താനൂരിലും ഫിറോസിന്റെ പേരുണ്ട്. എന്‍.ഷംസുദ്ദീനാണ് തിരൂരില്‍ മുന്‍തൂക്കം. തിരൂരങ്ങാടിയില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയോ പി.എം.എ സലാമോ വന്നേക്കാം. മണ്ണാര്‍ക്കാട് പി.എം സാദിഖലിയും ചേലക്കരയില്‍ ജയന്തി രാജനും ഗുരുവായൂരില്‍ സി.എച്ച്‌ റഷീദോ കെ.എസ് ഹംസയോ വന്നേക്കാം. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞിന്റെ  മകന്‍ അബ്ദുല്‍ ഗഫൂറിനെയും പുനലൂരില്‍ ശ്യാം സുന്ദറിനെയും മത്സരിപ്പിക്കാമെന്ന തരത്തിലാണ് ചര്‍ച്ചകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...