എല്ലാ വർഗീയതയും മോശമാണ് , അതിൽ തരംതിരിവെന്തിന് : പി.കെ കുഞ്ഞാലിക്കുട്ടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയത എന്ന സിപിഎം സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എല്ലാ വർഗീയതയും മോശമാണ് എന്നും ഇക്കാര്യത്തിൽ എന്തിനാണ് തരംതിരിവ് എന്നും അദ്ദേഹം ചോദിച്ചു.

എത്ര നിഷേധിച്ചിട്ടും മനസ്സിലുള്ള കാര്യങ്ങൾ പുറത്തു വരികയാണ്. പറയുകയും തിരുത്തുകയും ചെയ്യുന്നു. എല്ലാ വർഗീയതയും മോശമാണ്. വർഗീയതയുടെ കാര്യത്തിൽ തരംതിരിവ് എന്തിനാണ്? അത് അപലപിക്കേണ്ടതാണ്. ന്യൂനപക്ഷ വികാരം മുതലെടുത്ത് സിപിഎം പല വേളകളിൽ എടുത്ത നിലപാടുകൾ ശരിയല്ല എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ട്. വോട്ടിനു വേണ്ടിയാണ് അത്തരം സമീപനങ്ങൾ എടുത്തത്. ആ തരംതിരിവാണ് മോശം. നമ്മുടെ രാജ്യത്ത് ബിജെപി ഉള്ളതു കൊണ്ട് ഇവിടത്തെ ഗൗരവമുള്ള പ്രശ്‌നം അവരുണ്ടാക്കുന്ന വർഗീയതയാണ്’ – അദ്ദേഹം പറഞ്ഞു.

മതേതര കക്ഷികൾ കേരളത്തിൽ യുഡിഎഫിന്റെ പിന്നിൽ അണിനിരക്കുകയാണ് വേണ്ടത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഖിലേന്ത്യാ തലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎയിൽ അണിനിരക്കണം. പഞ്ചാബിൽ ജാതിമത വ്യത്യാസങ്ങൾക്കപ്പുറം കാർഷിക പ്രശ്‌നങ്ങളിൽ കോൺഗ്രസിന് പിന്നിൽ ജനം അണിനിരന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...