കോന്നി പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്ത് സി.ബി.ഐ പ്രതികളുമായി തെളിവെടുപ്പ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോന്നി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സി.ബി.ഐ തെളിവെടുപ്പ്  ആരംഭിച്ചു. ഇന്ന് കൊച്ചിയില്‍ നിന്നുള്ള സി.ബി.ഐ യുടെ പ്രത്യേക സംഘം പ്രധാന പ്രതികളായ തോമസ്‌ ദാനിയേല്‍ (റോയി, ഇയാളുടെ മൂത്ത മകള്‍ റിനു മറിയം തോമസ്‌ എന്നിവരെ  കോന്നി വകയാറിലെ പോപ്പുലര്‍ ഫിനാന്‍സ് കേന്ദ്ര ഓഫീസില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി. രാവിലെ 11 മണിയോടെയാണ് സി.ബി.ഐ സംഘം വകയാറില്‍ എത്തിയത്. ഓഫീസില്‍ പോലീസ് സീല്‍ ചെയ്ത രേഖകള്‍ സി ബി ഐയുടെ 10 അംഗ സംഘം പരിശോധന നടത്തുകയാണ്. കോന്നി പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

കേരളത്തിലും പുറത്തുമായി ഉള്ള 286 ശാഖകളില്‍ കൂടി നാലായിരം കോടി രൂപയിലധികമാണ് പ്രതികള്‍ തട്ടിച്ചത്. കേരള ഹൈക്കോടതിയിലും കര്‍ണ്ണാടക ഹൈക്കോടതിയിലും ഇത് സംബന്ധിച്ച് കേസുകള്‍ നടക്കുന്നുണ്ട്. നിക്ഷേപകരുടെ തുടര്‍ച്ചയായ നിയമ പോരാട്ടത്തിനൊടുവിലാണ്  സി.ബി.ഐ കേസ് ഏറ്റെടുത്തത്.

അതേസമയം പ്രതികള്‍ക്കുവേണ്ടിയുള്ള ജാമ്യാപേക്ഷകള്‍ എറണാകുളം ബഡ്സ് കോടതിയില്‍ അഭിഭാഷകര്‍ നീക്കിയിട്ടുണ്ട്. ഏതു വിധേനയും ജാമ്യം നേടി പുറത്തിറങ്ങുവാന്‍ പ്രതികള്‍ ശ്രമിക്കുന്നുണ്ട്. ബഡ്സ് കോടതികള്‍ ആരംഭിച്ചെങ്കിലും സംസ്ഥാനം ഇതുവരെ നിയമ ചട്ടക്കൂട് രൂപീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ബഡ്സ് കോടതികളുടെ പ്രവര്‍ത്തനം തുടക്കത്തില്‍ എങ്ങനെയാകുമെന്നും പറയാന്‍ കഴിയില്ല.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...