പി.കെ ശശിയുടെ മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ സംസ്ഥാന തലത്തിലേക്കും വ്യാപിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പി.കെ ശശിയുടെ നേതൃത്വത്തിൽ പാലക്കാട് രൂപീകരിച്ച മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ സംസ്ഥാന തലത്തിലേക്കും വ്യാപിപ്പിക്കും. സിപിഎം അസംതൃപ്തരുമായി ചർച്ചകൾ ആരംഭിച്ചു. സംസ്ഥാന തലത്തിൽ സംഘടനാ സംവിധാനം നിലവിൽ വന്ന ശേഷമായിരിക്കും രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യുക. പാലക്കാട് നടന്ന കൺവെൻഷനിൽ സിപിഎം മുൻ ഏരിയ സെക്രട്ടറി, ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാർ, പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങിയവരെല്ലാം പങ്കെടുത്തു. മറ്റ് ജില്ലകളിലും സിപിഎംമായി അകന്ന് നിൽക്കുന്ന വ്യക്തികൾ ഉണ്ട്. ഇവരുമായി ചർച്ച നടത്തി മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മയിലേക്ക് കൊണ്ടുവരാൻ ശ്രമം ആരംഭിച്ചു.

സിപിഎം സംസ്ഥാന നേതൃതലത്തിൽ പ്രവർത്തിച്ചവരും മുൻ മന്ത്രിമാരും അടക്കമുള്ള പലരും സിപിഎമ്മിൽ സജീവമല്ലാതെ മാറി നിൽക്കുന്നുണ്ട്. ഇത്തരം ആളുകളെ കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. പല കാരണങ്ങളാൽ പാർട്ടിയിൽ അച്ചടക്ക നടപടി നേരിട്ട പല പ്രമുഖരും മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ പ്രവർത്തകരുമായി ആശയവിനമയം നടത്തി കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് ആദർശം ഉയർത്തി പിടിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയായി മാക്സിസ്റ്റ് ജനാധിപത്യ കൂട്ടായ്മ മാറ്റാനാണ് ശ്രമം .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...