ടോക്കിയോ എയർപോർട്ടിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; വിമാനത്തിന് തീപിടിച്ചു – അഞ്ച് പേരെ കാണാതായി

For full experience, Download our mobile application:
Get it on Google Play

ജപ്പാൻ : വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം. ടോക്കിയോയിലെ ഹനേഡ എയർപോർട്ടിലാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ജപ്പാൻ എയർലൈൻസിന്റെ വിമാനത്തിന് തീപിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വടക്കൻ ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയിലെ ഷിൻ ചിറ്റോസ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന് ഹനേഡയിൽ എത്തിയ ‘JAL ഫ്ലൈറ്റ് 516’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. റൺവേയിൽ ഉണ്ടായിരുന്ന കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി ജപ്പാൻ എയർലൈൻസിന്റെ വിമാനം കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് വലിയ സ്‌ഫോടനത്തോടെ വിമാനത്തിന് തീപിടിച്ചു.

തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. 379 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരെ അടിയന്തിര വാതിലിലൂടെ പുറത്തിറക്കി. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്. എഴുപതിലധികം ഫയർ എഞ്ചിനുകൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. വിമാനം പൂര്‍ണമായി കത്തിയമര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ കോസ്റ്റ് ഗാർഡ് വിമാനത്തിലുണ്ടായിരുന്ന ആറ് പേരിൽ അഞ്ചുപേരെ കാണാനില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ നയവുമായി ജാമിയ മില്ലിയ സർവ്വകലാശാല ; ക്ലാസ് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഇനി...

0
ന്യൂഡൽഹി : സോഷ്യൽ മീഡിയയിലെ അനൗദ്യോഗിക ക്ലാസ് ഗ്രൂപ്പുകൾ ഒഴിവാക്കാൻ വിദ്യാർഥികൾക്ക്...

സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ്ബിനെ സ്വന്തമാക്കാൻ മെസ്സി ; നിലവിലെ ഉടമസ്ഥരുമായി ധാരണയായി

0
മഡ്രിഡ് : സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബ് എൽഡെൻസയെ സ്വന്തമാക്കാൻ ഫുട്‌ബോൾ...

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു...

പിഎം ശ്രീ പദ്ധതി: കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ല ; വിട്ടുവീഴ്ചയില്ലെന്ന് എംഎസ്‌എഫ് സംസ്ഥാന പ്രസിഡന്റ്

0
കോഴിക്കോട്: പി.എം. ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് എം.എസ്.എഫ്...