വിമാനത്തിന്റെ എഞ്ചിന്‍ വലിച്ചെടുത്തതല്ല , ജീവനക്കാരന്‍ സ്വയം എടുത്ത് ചാടി ; 27കാരന്റെ മരണത്തില്‍ ട്വിസ്റ്റ്

For full experience, Download our mobile application:
Get it on Google Play

ടെക്‌സാസ്: റണ്‍വെയില്‍ വെച്ച് വിമാനത്തിന്റെ എഞ്ചിനില്‍പ്പെട്ട് എയര്‍പോര്‍ട്ട് ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. ജീവനക്കാരന്റേത് ആത്മഹത്യയാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. അമേരിക്കയിലെ ടെക്സാസിലെ അന്റോണിയൊ വിമാനത്താവളത്തിലാണ് തിങ്കളാഴ്ച സംഭവം നടന്നത്. ബെക്സാര്‍ കൗണ്ടി മെഡിക്കല്‍ എക്സാമിനര്‍ 27കാരനായ ഡേവിഡ് റെന്നറിന്റെത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

പ്രാദേശിക സമയം രാത്രി 10.25നാണ് മരണം നടന്നത്. ലാന്‍ഡ് ചെയ്ത ഡെല്‍റ്റ വിമാനത്തിന്റെ എഞ്ചിന്‍ തൊഴിലാളിയെ വലിച്ചെടുക്കുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം. ഗ്രൗണ്ട് ഹാന്റ്ലിങ് ഓപ്പറേഷനുകള്‍ക്ക് വേണ്ടിയുള്ള യുണിഫി ഏവിയേഷന്റെ സ്റ്റാഫ് ആയിരുന്നു മരിച്ചയാള്‍. തങ്ങളുടെ പോളിസിയുമായോ സുരക്ഷാ നടപടിക്രമങ്ങളുമായോ പ്രവര്‍ത്തന ശൈലിയുമായോ ബന്ധപ്പെട്ടല്ല അപകടം നടന്നതെന്നും മരിച്ച ജീവനക്കാരനോടുള്ള ബഹുമാനത്താല്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും ഇന്നലെ തന്നെ യൂണിഫി ഏവിയേഷന്‍ അറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി ; നാടൻ പടക്കമെറിഞ്ഞു ; ഒമ്പത് പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി...

അഹംഭാവം കമ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല ; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് നടത്തിയ...

മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ

0
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായതോടെ സംസ്ഥാനം അതീവജാഗ്രതയിൽ. സംഘർഷം മറ്റിടങ്ങളിലേക്ക് പടരാതെയിരിക്കാൻ...

മണ്ണിടിച്ചിൽ : കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ പൂർണ്ണമായും ഗതാഗതം നിരോധിച്ചു

0
കണ്ണൂർ : മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ...