Thursday, July 3, 2025 5:08 pm

പൂവൻവാഴ കൃഷി ചെയ്തയാൾക്ക്​ ലഭിച്ചത്​ പടത്തിക്കായ ; വഞ്ചിതനായി കർഷകൻ

For full experience, Download our mobile application:
Get it on Google Play

ആലുവ : പൂവന്‍ വാഴയുടെ കന്ന് വാങ്ങി കൃഷി ചെയ്ത കര്‍ഷകന് ലഭിച്ചത് പടത്തിക്കായ. ആലുവ ചാലയ്ക്കല്‍ മരത്താംകുടി സുരേന്ദ്രനാണ് കബളിക്കപ്പെട്ടത്. പത്ത് മാസം മുമ്പാണ് അങ്കമാലി കറുകുറ്റിയില്‍ നിന്നും മുന്നൂറ് വാഴക്കന്നുകള്‍ വാങ്ങിയത്. കര്‍ഷകര്‍ കൂടുതലായും വാഴക്കന്നുകള്‍ വാങ്ങുന്ന കേന്ദ്രമാണിത്. പൂവന്‍ വാഴക്കന്നുകള്‍ എന്ന് പറഞ്ഞ് തന്നെയാണ് കച്ചവടക്കാര്‍ സുരേന്ദ്രന് കന്നുകള്‍ നല്‍കിയത്.

പാട്ടത്തിനെടുത്ത നാല്‍പത് സെന്‍റ് സ്ഥലത്താണ് മുന്നൂറ് വാഴക്കന്നുകള്‍ സുരേന്ദ്രന്‍ കൃഷി ചെയ്തത്. മികച്ച രീതിയില്‍ പരിപാലിച്ച്‌ ശരിയായ രീതിയില്‍ വളവും, വെള്ളവും നല്‍കിയിരുന്നു. കൃത്യമായി സംരക്ഷിച്ച വാഴകള്‍ കുലച്ചപ്പോഴാണ് താന്‍ വാങ്ങിയ വാഴകള്‍ പൂവന്‍ വാഴയല്ലെന്ന് അദ്ദേഹത്തിന് മനസിലായത്.

പടത്തിവാഴയാണ് കൃഷി ചെയ്തിട്ടുള്ളതെന്നും താന്‍ കബളിപ്പിക്കപ്പെട്ടതായും മനസിലായ സുരേന്ദ്രന്‍ തകര്‍ന്ന അവസ്ഥയിലാണ്. മാര്‍ക്കറ്റില്‍ തീരെ ആവശ്യക്കാരില്ലാത്തതും വളരെ വില കുറഞ്ഞതുമായ കായയാണ് പടത്തിക്കായെന്ന് സുരേന്ദ്രന്‍ പറയുന്നു. തോട്ടത്തില്‍ നിറയെ കുലച്ച്‌ മൂത്ത് നില്‍ക്കുന്ന കായ വിലക്കുറവായതിനാലും ആവശ്യക്കാരില്ലാത്തതിനാലും പക്ഷികളും മറ്റും തിന്ന് നശിക്കുകയാണ്.

ഒരു ലക്ഷത്തോളം രൂപ കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പയെടുത്താണ് കൃഷി നടത്തിയത്. തീരെ വില കുറഞ്ഞ പടത്തിക്കായ ആയതോടെ വായ്പ എങ്ങനെ തിരിച്ചടക്കുമെന്ന അങ്കലാപ്പിലാണ് കര്‍ഷകന്‍. വാഴക്കന്ന് വാങ്ങിയ കച്ചവടക്കാരന്‍റെ അടുത്ത് കുലയുമായി ചെന്ന് വാഴക്കന്ന് മാറിയ കാര്യം പറഞ്ഞപ്പോള്‍ താന്‍ നിസ്സഹായനാണെന്നാണ് കച്ചവടക്കാരന്‍ പറയുന്നത്.

തമിഴ് നാട്ടില്‍ നിന്നാണ് കന്ന് വരുന്നതെന്നും ബാക്കി ഒന്നും അറിയില്ലെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്. വാഴക്കന്നിന്‍റെ തുകയും, വാഹന കൂലിയും അവര്‍ നല്‍കിയതായി സുരേന്ദ്രന്‍ പറഞ്ഞു. ഇനി ഒരു കര്‍ഷകനും ഈ ഗതി വരരുത് എന്ന ഉദേശത്തോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ട കാര്യം പൊതുജന സമക്ഷം വെളിപ്പെടുത്തുന്നതെന്നും സുരേന്ദ്രന്‍ പറയുന്നു. 48 വര്‍ഷത്തോളമായി കീഴ്മാട് പഞ്ചായത്തിലെ മികച്ച കര്‍ഷകരില്‍ ഒരാളാണ് സുരേന്ദ്രന്‍. കീഴ്മാട് കൃഷിഭവന്‍റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...

രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്

0
ഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ഡൽഹി ഹൈക്കോടതി വിലക്ക്. ഡാബര്‍...

തണ്ണിത്തോട് റോഡിൽ സ്വകാര്യ ബസിന് കുറുകെ പുലി ചാടി

0
കോന്നി : ത ണ്ണിത്തോട് റോഡിൽ പട്ടാപകൽ പുലി ഇറങ്ങി. മുണ്ടോന്മൂഴിയിൽ...