കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‍ത സംഭവം : സപ്ലൈകോയോട് വിശദീകരണം തേടിയെന്ന് ഭക്ഷ്യ മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്‍ത സംഭവത്തിൽ സപ്ലൈകോയോട് വിശദീകരണം തേടിയെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷന്‍ ഇടപ്പെട്ട് സ്വമേധയാ കേസെടുത്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അദ്ധ്യക്ഷന്‍ കെ.വി മനോജ് കുമാര്‍ നിര്‍ദേശവും നല്‍കി.

കപ്പലണ്ടി മിഠായിയില്‍ വിഷാംശം കണ്ടെത്തിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ‘ഭക്ഷ്യഭദ്രതാ അലവന്‍സ്’ പ്രകാരം വിതരണം ചെയ്യുന്ന ഭക്ഷ്യക്കിറ്റുകളില്‍ ഉള്‍പ്പെട്ട മിഠായിയിലാണ് പൂപ്പലില്‍ നിന്നുണ്ടാകുന്ന വിഷാംശം കണ്ടെത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യപ്രകാരം 30 ലക്ഷം കുട്ടികള്‍ക്കുള്ള കിറ്റിന്റെ വിതരണം നടത്തിയത് സപ്ലൈകോ ആയിരുന്നു.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ അനലറ്റിക് ലാബില്‍ പരിശോധിച്ച സാംപിളിലാണ് അഫ്‌ലോടോക്‌സീന്‍ ബി വണ്‍ എന്ന വിഷാംശം അനുവദിനീയമായ അളവില്‍ കൂടുതലുണ്ടെന്ന് കണ്ടെത്തിയത്. ഇത് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഗുണനിലവാരത്തില്‍ സംശയം തോന്നിയ രക്ഷിതാക്കളാണ് ലാബില്‍ പരിശോധനയ്‌ക്ക് അയച്ചത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...

നെഹ്റു ട്രോഫി നടത്തിപ്പിൽ നിന്ന് ഓസ്കാർ ഇവന്റ്സിനെ ഒഴിവാക്കി; നിർമ്മാണ ചുമതല നൽകിയില്ല

0
ആലപ്പുഴ: നെഹ്‌റു ട്രോഫി ജലമേള നടത്തിപ്പില്‍ നിന്ന് വിവാദ ഇവന്റ്മാനേജ്‌മെന്റ് കമ്പനി...