ബംഗളൂരു : മന്ത്രവാദത്തിന്റെ പേരില്‍ തനിക്ക് മുന്നില്‍ നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ച പുരോഹിതന് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വീട്ടിനകത്തെ നിധി കണ്ടെത്തുന്നതിന് കുടുംബത്തിലെ ഒരു സ്ത്രീയെ നഗ്നയാക്കി തന്റെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തണമെന്നാണ് പുരോഹിതന് ആവശ്യപ്പെട്ടത്. യുവതിയെയും കുഞ്ഞിനെയും പ്രതികളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കര്‍ണാടകയിലെ രാമനഗരയിലാണ് സംഭവം. കൃഷിക്കാരനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രവാദം നടന്നത്. വീട്ടില്‍ സംശയകരമായ രീതിയില്‍ ചിലത് നടക്കുന്നു എന്ന് നാട്ടുകാര്‍ വിളിച്ചറിയച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഭവ സ്ഥലത്ത് എത്തിയത്.
മന്ത്രവാദത്തിന്റെ പേരില്‍ നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചു ; പുരോഹിതന് അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍
RECENT NEWS
Advertisment