തൊഴിലാളികളുടെ കൂലി വർധനവ് : പ്ലാന്റേഷൻ തൊഴിലാളികളുടെ കൂലി വർധനവ് മുടങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : സംസ്ഥാനത്തെ പ്ലാന്റേഷൻ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ വേതന വർധനവിന്‍റെ കാലാവധി കഴിഞ്ഞിട്ട് 13 മാസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ട പ്ലാന്റേഷൻ ലേബർ കമ്മറ്റി ചേരുന്നത് വഴിപാട് പോലെ ആയിരിക്കുകയാണ്  എന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മറ്റി. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന കാര്യമുണ്ട്. തോട്ടം തൊഴിലാളികളുടെ കൂലി വർധനവ് ഇടവേളകൾ ഇല്ലാതെ പുതുക്കി നിശ്ചയിക്കുമെന്നും മിനിമം കൂലി 700 രൂപ ആക്കുമെന്നും. എന്നാല്‍ ഒന്നും നടന്നില്ല.

ഈ സാഹചര്യത്തില്‍ വേതന വർധനവ് നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കൊടുമൺ ജി ഗോപിനാഥൻ നായരുടെ അദ്ധ്യക്ഷതയിൽ പി മോഹൻ രാജ്, അങ്ങാടിക്കൽ വിജയകുമാർ , ആർ.സുകുമാരൻ നായർ , സജി കെ സൈമൺ, സി.ജി അജയൻ ,പി രവി , ജയരാജ് ട, എസ് ബിജുമോൻ , സജി വകയാർ, ഉണ്ണി പുതുക്കുളം, സിജോയ് വി ജോൺ , രാജേഷ് ആർ തുടങ്ങിയവർ സംസാരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസ്ക് ധരിച്ചെത്തിയ ആൾ വൈറ്റിലയിൽ ജീവനക്കാരിയെ കബളിപ്പിച്ച് 6000 രൂപയുമായി മുങ്ങി

0
കൊച്ചി: കടയുടമയുടെ നിർദ്ദേശപ്രകാരമെന്ന് വിശ്വസിപ്പിച്ച് സ്ഥാപനത്തിലെത്തിയ മാസ്‌ക് ധരിച്ച അജ്ഞാതൻ സെയിൽസ്...

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി

0
ഡൽഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ബിജെപി. വിദ്യാര്‍ഥി-...

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ് ; കുറ്റപത്രം ഉടൻ നൽകണം :...

0
തിരുവനന്തപുരം : നെടുമങ്ങാട് ഒന്നര വയസുകാരൻ അർഷിദിനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസിൽ...

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമായി കേരള പോലീസിന്റെ പോൽ-ആപ്പ്

0
തിരുവനന്തപുരം: അവധിക്കാലത്തോ മറ്റ് ആവശ്യങ്ങൾക്കോ വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവർക്ക് വലിയൊരാശ്വാസമാവുകയാണ് കേരള...