കോന്നി : തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേസ്റ്റില്‍ ടാപ്പിംഗ് തൊഴിലാളി കടന്നല്‍കുത്തേറ്റ് മരിച്ച സംഭവത്തില്‍ നിയമാനുസൃതമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ പി എ സലാം പറഞ്ഞു. കടന്നല്‍കുത്തേറ്റ് മരിച്ച ചേന്നംപാറയില്‍ അഭിലാഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.
ജോലി സ്ഥലത്ത് നടന്ന സംഭവമായതിനാല്‍ പ്ലാന്റേഷന്‍ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങളും വനംവകുപ്പില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് അദ്ദേഹം അഭിലാഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. പ്ലാന്റേഷന്‍ ജനറല്‍ മാനേജര്‍ ജസ്റ്റിസ് കരുണാ രാജന്‍, സി പി ഐ ജില്ലാ കൗണ്‍സിലംഗം സുമതി നരേന്ദ്രന്‍, സി പി ഐ തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പി സി ശ്രീകുമാര്‍
മണ്ഡലം കമ്മറ്റിയംഗം കെ സന്തോഷ്, സി എ രാജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.