കല്ലൂപ്പാറ : കല്ലൂപ്പാറ പഞ്ചായത്ത് ഡിജിറ്റലൈസേഷന്റെ ഭാഗമായി സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ചു സ്ഥാപിച്ച ഇ പോസ്സ് മെഷീന്റെ ഉദ്ഘടനം പ്രസിഡന്റ് സൂസൻ തോംസൺ നിർവഹിച്ചു. വൈസ് പ്രസിഡന്റ് റെജി ചാക്കോ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. ജ്യോതി, മനുഭായ് മോഹൻ, പഞ്ചായത്ത് അംഗങ്ങളായ എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, ലൈസാമ്മ സോമർ, ജോളി റെജി, മോളിക്കുട്ടി ഷാജി, ഗീത ശ്രീകുമാർ,
സെക്രട്ടറി ബിന്നി ജോർജ്, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് മാനേജർ റോയ് ജോസഫ്, മാനേജർ സജിത്ത് എസ്. പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ഈ സംവിധാനം നിലവിൽ വന്നതോടുകൂടി കല്ലൂപ്പാറ പഞ്ചായത്ത് പൂർണമായി കറൻസി രഹിത ഓഫീസായി മാറും.
ഇ -പോസ് മെഷീൻ ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment