പത്തനംതിട്ട : തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ദ്ധനവിനു വേണ്ടി നവംബർ മൂന്നിന് പത്തനംതിട്ടയിൽ നടത്തുന്ന ലേബർ ഓഫീസ് മാർച്ചും ധർണയും വിജയിപ്പിക്കാൻ മണിയാർ എ വി ടി തോട്ടത്തിൽ ചേർന്ന തൊഴിലാളി യോഗം തീരുമാനിച്ചു. ജില്ലാതല സമര പ്രചാരണം ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ഇടതു പക്ഷ സർക്കാർ അധികാരത്തില്‍ വന്നിട്ട് എഴ് വര്‍ഷമാകുന്നു. തോട്ടം തൊഴിലാളികളുടെ ശമ്പള കരാർ കാലാവധി കഴിഞ്ഞ വർഷം അവസാനിച്ചതാണ്. കൂലി വർധനവിനായി തീരുമാനം എടുക്കുവാന്‍ സര്‍ക്കാരിന് ഇത് വരെ കഴിഞ്ഞില്ല.
തോട്ടം തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പരിഹരിക്കാതെ കേരളത്തിലെ കുത്തക തോട്ടം ഉടമകളെ സഹായിക്കുന്ന നിലപാടാണ് സർക്കാരിന്റെതെന്ന് അദ്ദേഹം പറഞ്ഞു. 700 രൂപയായ് ശമ്പളം വര്‍ദ്ധിപ്പി ക്കുക, ഗ്രാറ്റുവിറ്റി 30 ദിവസമായി വര്‍ദ്ധിപ്പിക്കുക, തൊഴില്‍ കരം പിടിക്കുന്ന നടപടി പിന്‍വലിക്കുക, തോട്ടം തൊഴിലാളികൾക്കും ജീവനക്കാര്‍ക്കും പ്രത്യേക ഭവനപദ്ധതി ആരംഭിക്കുക, തുടങ്ങിയ 23 ഇന ആവശ്യങ്ങള്‍ ഉന്നധിച്ചുകൊണ്ടാണ് ഇന്‍ഡ്യന്‍ നാഷണല്‍ പ്ലാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ (ഐ എൻ ടി യു സി) സംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ സമരം നടത്തുന്നതെന്നും ജ്യോതിഷ് കുമാർ പറഞ്ഞു. പി എസ് ഷിനു അധ്യക്ഷത വഹിച്ചു. വി ജെ അനിൽ കുമാർ, കെ ജെ സണ്ണി, റോയ് എബ്രഹാം, എം എം വർഗീസ്, അനീഷ് വി എസ്, ഡി. സതീശൻ, ബീനാ റോയ് എന്നിവർ പ്രസംഗിച്ചു.