സുരക്ഷയില്ലാതെ തോട്ടം തൊഴിലാളികളുടെ ജോലി ; കടന്നലും കുളവിയും കുത്തിയത് നിരവധി തൊഴിലാളികളെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ കോന്നി അടക്കമുള്ള തോട്ടം മേഖലയില്‍ പണിയെടുക്കുന തൊഴിലാളികള്‍ ജോലി ചെയ്യുന്നത് യാതൊരു സുരക്ഷയുമില്ലാതെ. പ്ലാന്റെഷന്‍ കോര്‍പ്പറേഷന്റെയും ഹാരിസണിന്റെയും പരിധിയില്‍ പെടുന്നതാണ് കൂടുതലും തോട്ടങ്ങള്‍. എന്നാല്‍ ഈ തോട്ടങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ടാപ്പിംഗ് ജോലിയും കാട് തെളിക്കുന്ന ജോലിയും ചെയ്യുന്നവരാണ് കൂടുതല്‍ അപകട ഭീഷണി നേരിടുന്നത്. ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന തണ്ണിത്തോട്, കൊടുമണ്‍ മേഖലയിലാണ് തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇത്തരത്തില്‍ ആക്രമണം നേരിട്ടിട്ടുള്ളത്. 2022 ല്‍ തണ്ണിത്തോട് പ്ലാന്റെഷനില്‍ കടന്നലുകളുടെ ആക്രമണത്തില്‍ അഭിലാഷ് എന്ന യുവാവ് മരണപ്പെടുകയും നാല് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തണ്ണിത്തോട്, കൊടുമണ്‍ മേഖലയിലെ തോട്ടങ്ങളില്‍ നിരവധി തൊഴിലാളികള്‍ക്കാണ് ഇങ്ങനെ അപകടം സംഭവിച്ചത്. കടന്നലും കുളവിയും പന്നിയും എല്ലാമുള്ള കാടുമൂടിയ  തോട്ടങ്ങളില്‍ യാതൊരു സുരക്ഷയും ഇല്ലാതെയാണ് പലപ്പോഴും തൊഴിലാളികളെ വിടുന്നത്. പുലര്‍ച്ചെ ടാപ്പിംഗ് ജോലികള്‍ക്ക് പോയി കല്ലേലിതോട്ടം മേഖലയില്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട സംഭവങ്ങളും അനവധിയാണ്. പ്ലാന്റെഷന്‍ ലയങ്ങളില്‍ താമസിച്ചു ജോലി ചെയ്യുന്നവരാണ് അധികവും. ആദ്യ കാലങ്ങളില്‍ തമിഴ് വംശജരായ തൊഴിലാളികളാണ് ജില്ലയിലെ തോട്ടം മേഖലയില്‍ ജോലി ചെയ്തിരുന്നത് എങ്കില്‍ ഇപ്പോള്‍ പ്രദേശവാസികളായ ആളുകളും ഇത്തരത്തില്‍ ദിവസ വേതനത്തില്‍ ജോലി ചെയ്യുന്നുണ്ട്.

തികച്ചും സാധാരണക്കാരായ തൊഴിലാളികള്‍ ജീവന്‍ പണയം വെച്ചാണ് പല തോട്ടങ്ങളിലും ജോലി ചെയ്യുന്നത് എന്നതാണ് സത്യം. പലപ്പോഴും ഇവര്‍ താമസിക്കുന്ന ലയങ്ങളും സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്. കടന്നലുകളുടെയും മറ്റും ആക്രമണങ്ങള്‍ ചെറുക്കാന്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ പോലും പലപ്പോഴും പ്ലാന്റെഷന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുവാന്‍ ബാധ്യസ്ഥരായ അധികാരികള്‍ പലപ്പോഴും മൗനം പാലിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി ; പൊള്ളലേറ്റ് യുവതി ചികിത്സയിൽ

0
കണ്ണൂർ : കരിവെള്ളൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കുക്കാനം സ്വദേശി...

ശബരിമല നെയ്യ് അഴിമതി : സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

0
കൊച്ചി : ശബരിമലയിലേക്കുളള മിൽമ നെയ്യ് കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത...

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...