യൂക്കാലി നടീൽ : വിവാദ അനുമതി പിൻവലിക്കും ; നടപടി പുനഃപരിശോധിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വനംവകുപ്പിന്റ തോട്ടങ്ങളിൽ യൂക്കാലി നട്ടുവളർത്താൻ വനം വികസന കോർപ്പറേഷന് നൽകിയ വിവാദ അനുമതി പിൻവലിച്ചേക്കും. സർക്കാരിന്റെ വനം നയത്തിനു വിരുദ്ധമായി വനംവകുപ്പ് മേധാവി നൽകിയ അനുമതിക്കെതിരേ സി.പി.ഐയും പരിസ്ഥിതി സംഘടനകളും എത്തിയതോടെയാണ് പിന്മാറ്റം. നടപടി പുനഃപരിശോധിക്കുമെന്നും വനം പ്രിൻസിപ്പൽ സെക്രട്ടറിയോട് റിപ്പോർട്ട് തേടിയെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ജലം കൂടുതൽ വലിച്ചെടുത്ത് പരിസ്ഥിതി ദോഷമുണ്ടാക്കുന്ന യൂക്കാലി,​ അക്കേഷ്യ,​ സെന്ന തുടങ്ങിയ അധിനിവേശ മരങ്ങൾ നടുന്നത് എൽ.ഡി.എഫ് നയരേഖ പ്രകാരം 2021ൽ വിലക്കിയിരുന്നു. ഇതിനു വിരുദ്ധമായാണ് കെ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടർ ജോർജി പി. മാത്തച്ചന്റെ ശുപാർശയിൽ വനംവകുപ്പ് മേധാവി അനുമതി നൽകിയത്.

സർക്കാരിന്റെ വിലക്കിനു മുമ്പേ കെ.എഫ്.ഡി.സി നൽകിയ നി‌ർദ്ദേശം 2022ൽ കേന്ദ്ര സർക്കാർ അംഗീകരിച്ചതാണെന്നും 2024-25ലേക്കു മാത്രമാണ് യൂക്കാലി നടാൻ അനുമതിതെന്നുമായിരുന്നു കെ.എഫ്.ഡി.സി വാദം. ഈ പദ്ധതി കെ.എഫ്.ഡി.സി നിർദ്ദേശം അംഗീകരിക്കാനുള്ള ഉന്നതാധികാര സമിതിയും കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ബി.എൻ. അഞ്ജൻ കുമാറും തള്ളിയിരുന്നു. ഫലവൃക്ഷങ്ങളും ജൈവവ്യവസ്ഥയ്ക്കു ചേർന്ന സസ്യങ്ങളും നടാനാണ് നിർദ്ദേശിച്ചത്. പിന്നാലെ കേരള പേപ്പർ പ്രോഡക്ട്സ്​ അസംസ്കൃത വസ്തു ക്ഷാമം ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷയ്ക്കൊപ്പം എം.ഡി ജോർജി പി. മാത്തച്ചൻ വീണ്ടും കത്ത് നൽകി യൂക്കാലി നടാൻ അനുമതി വാങ്ങുകയായിരുന്നു. അധിനിവേശ മരങ്ങൾ പരിസ്ഥിതി നാശമുണ്ടാക്കി വന്യജീവികൾ നാട്ടിലിറങ്ങുന്നത് വർദ്ധിപ്പിക്കുമെന്നും അനുമതി പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്നും പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെളിവെടുപ്പ് പൂർത്തിയായി ; അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ വീണ്ടും കോടതിയില്‍ ഹാജരാക്കും

0
കണ്ണൂര്‍: സൈബർ പോലീസിന്‍റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും....

സ്ത്രീകളുടെ സൗജന്യ യാത്ര അട്ടിമറിക്കാൻ ശ്രമം ; വെള്ളറട കെഎസ്ആർടിസിയിലെ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ...

0
തിരുവനന്തപുരം: സർക്കാരിന്‍റെ ജനകീയ പദ്ധതിയായ 'പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര' അട്ടിമറിക്കാൻ...

പ്രിയദർശിനി ബസ് : പുരുഷന്മാർക്ക് സീറോ ടിക്കറ്റ് നൽകിയ കണ്ടക്ടർ പിടിയിൽ

0
ആലുവ : കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ യാത്ര ചെയ്ത 5 പുരുഷന്മാർക്കു...

യുഎസ്-ഇറാൻ സമാധാന നീക്കം ; ധാരണയിലേക്ക് അടുക്കുന്നെന്ന് ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ് : ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ഒരു ധാരണയിലേക്ക്...