രാജ്യത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം

For full experience, Download our mobile application:
Get it on Google Play

 ഡല്‍ഹി : രാജ്യത്ത് നാളെ മുതല്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് നിരോധനം. 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കും 60 ജിഎസ്‌എമ്മില്‍ (ഗ്രാം പേര്‍ സ്‌ക്വയര്‍ മീറ്റര്‍) കുറഞ്ഞ നോണ്‍വൂവണ്‍ ബാഗുകള്‍ക്കും നാളെ മുതല്‍ രാജ്യമാകെ നിരോധനം. കേരളത്തില്‍ ഇവയ്‌ക്കെല്ലാം നിരോധനം നിലവിലുണ്ട്.

തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന നോണ്‍വൂവണ്‍ കാരി ബാഗുകള്‍, പോളി പ്രൊപ്പിലീനും കാല്‍സ്യം കാര്‍ബണേറ്റും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഇവ മണ്ണില്‍ പൂര്‍ണമായി അലിഞ്ഞു ചേരില്ല; പുനരുപയോഗവും സാധിക്കില്ല. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്കെല്ലാം അടുത്ത ജൂലൈ 1 മുതല്‍ രാജ്യമാകെ പൂര്‍ണനിരോധനം വരികയാണ്.

കേരളത്തില്‍ 2020 ജനുവരി ഒന്നു മുതലാണ് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നത്. കോവിഡ് വ്യാപനത്തോടെ നിലച്ച പരിശോധനകള്‍ കര്‍ശനമാക്കണമെന്ന് തദ്ദേശ വകുപ്പ് സെക്രട്ടറിമാര്‍ക്ക് സര്‍ക്കാര്‍ ഈയിടെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...