പാലക്കാട് : പാലക്കാട് പുതുനഗരത്തില്‍ പ്ലാസ്റ്റിക് ഫാക്ടറിയില്‍ വന്‍ തീപിടുത്തം. പെരുവമ്ബിന് സമീപമുള്ള ഫാക്ടറിയിലാണ് വ്യാഴാഴ്ച വൈകീട്ട് നാലരയോടെ വന്‍ തീപിടുത്തമുണ്ടായത്. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തീ അണച്ചിട്ടുണ്ട്.
ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരും ഇല്ല എന്നാണ് പ്രാഥമിക വിവരം. അതേസമയം, ഫാക്ടറിയോട് ചേര്‍ന്ന് വീടുകളുള്ളത് ആശങ്കക്കിടയാക്കിയിരുന്നു. എന്നാല്‍ ഊര്‍ജിത രക്ഷാപ്രവര്‍ത്തനം അവിടേക്ക് തീ പടരാതിരിക്കാന്‍ സഹായകരമായി.