പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​മി​ഞ്ഞ്​ കുട്ടവഞ്ചി സവാരികേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കോ​ന്നി : ആ​രോ​ഗ്യ​വ​കു​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും അ​ട​വി കു​ട്ട​വ​ഞ്ചി സ​വാ​രി കേ​ന്ദ്ര​ത്തി​ൽ സ​ഞ്ചാ​രി​ക​ൾ ഉ​പേ​ക്ഷി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​തെ വ​നം വ​കു​പ്പ്. കേ​ന്ദ്ര​ത്തി​ലെ പാ​ർ​ക്കിംഗ്​ ഗ്രൗ​ണ്ടി​ലാ​ണ് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പ്ര​ത്യേ​കം ഒ​രു​ക്കി​യ സ്ഥ​ല​ത്ത് ഇ​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വ​രു​ന്ന സ​വാ​രി കേ​ന്ദ്ര​ത്തി​ൽ ഇ​വ യ​ഥാ​സ​മ​യം നീ​ക്കം ചെ​യ്യാ​തെ വ​ന്ന​തോ​ടെ കു​ന്നു​കൂ​ടി. മു​മ്പ്​ ത​ൽ​ക്കാ​ലി​ക​മാ​യി സ്ഥാ​പി​ച്ച മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന പെ​ട്ടി​യി​ലും മാ​ലി​ന്യ​വും നീ​ക്കി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ഇ​ത്​ കാ​ടു​ക​യ​റി കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ കു​ന്നു​കൂ​ടി​യ​പ്പോ​ൾ കു​ര​ങ്ങ് അ​ട​ക്ക​മു​ള്ള വ​ന്യ​ജീ​വി​ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ചു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം കു​ര​ങ്ങു​ക​ൾ ഭ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​യി​മാ​റി. അ​ട​വി​യി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ണ്ണി​ത്തോ​ട് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ കോ​ന്നി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വ​നം വ​കു​പ്പി​ന്റെ ഭാ​ഗ​ത്തു​നി​ന്നും മ​റു​പ​ടി ല​ഭി​ച്ച​തു​മി​ല്ല. കൂ​ടാ​തെ ഇ​വി​ടെ​യു​ള്ള ബ​യോ ഗ്യാ​സ് ടാ​ങ്കി​ന് മൂ​ടി​യും ഇ​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​ന​ത്തി​ലേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ള​യു​ന്ന​ത് ത​ട​യു​ന്ന​തി​നും വ​നം വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...