തണ്ണിത്തോട് റോഡിൽ സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യ മൃഗങ്ങൾക്ക് ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് റോഡിൽ സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്യ മൃഗങ്ങൾക്ക് ഭീഷണിയാകുന്നു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾ ഇതേ റോഡിലെ വന ഭാഗങ്ങളിൽ ഇരുന്നാണ് ഇവർ കൊണ്ടുവരുന്ന ആഹാരം കഴിക്കുന്നത്. ഇതിന് ശേഷം ആഹാരം കഴിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ളേറ്റുകൾ വനത്തിലേക്ക് വലിച്ചെറിയുന്നത് പതിവായി മാറിയിരിക്കുകയാണ്. പേരുവാലി ഭാഗത്ത് ആണ് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ഈ തരത്തിൽ വലിച്ചെറിയുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി ഈ ഭാഗങ്ങളിലെ ആന താരകൾ കടന്ന് കാട്ടാന കൂട്ടം കല്ലാറിൽ വെള്ളം കുടിക്കുവാൻ എത്തുന്നത് പതിവാണ്. കാടിറങ്ങി എത്തുന്ന കാട്ടാനകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭക്ഷിക്കുവാൻ ഉള്ള സാധ്യത ഏറെയാണ്.

മാത്രമല്ല കാട്ടുപന്നി, കുരങ്ങ്, മ്ലാവ്, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യ ജീവികളുടെ പ്രധാന ആവാസ കേന്ദ്രമാണ് ഇവിടം. കുരങ്ങുകൾ പലപ്പോഴും ഈ പ്ലാസ്റ്റിക് കവറുകളും മറ്റും ഭക്ഷിക്കുന്നത് ഇവയുടെ നാശത്തിന് തന്നെ കാരണമാകുന്നുണ്ട്. വനം വകുപ്പ് പല സ്ഥലങ്ങളിലും പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിനെതിരെ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ ഇതൊന്നും ഗൗനിക്കാറില്ല. വനത്തിൽ പലയിടത്തും ഈ തരത്തിൽ മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്നത് കാണാൻ കഴിയും. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍

0
തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി...

ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച് ഓടി

0
തൃശൂർ: ചേലക്കര പഴയന്നൂരിൽ വയോധികയുടെ കഴുത്തിൽ നിന്നും സ്വർണ്ണ മാല പൊട്ടിച്ച്...

ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്...

0
ന്യൂഡല്‍ഹി: ഭക്ഷണപ്പൊതികളില്‍ സ്റ്റേപ്ലര്‍ പോലുള്ള ലോഹ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിരോധിച്ച് ഫുഡ്...

നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി...

0
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി...