Sunday, April 20, 2025 11:29 pm

പ്ലാറ്റ് ഫോം ടിക്കറ്റിന് കഴുത്തറപ്പന്‍ നിരക്ക് ; പ്രതിഷേധം വ്യാപകമാകുന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : സൗജന്യ വൈഫൈ ഇല്ല. ശുദ്ധീകരിച്ച കുടിവെള്ളമില്ല. മഴ വന്നാൽ നിൽക്കാൻ മേൽക്കൂരയില്ല… ഇങ്ങനെയുള്ള റെയിൽവേ പ്ലാറ്റ്ഫോമിൽ ഒന്നു കയറാൻ റെയിൽവേ വാങ്ങുന്നത് 50 രൂപ. പ്രായമായവർക്കൊപ്പം ലഗേജും സാധനങ്ങളുമായി വന്ന് മിനിറ്റുകൾ മാത്രം ചെലവഴിക്കുന്നവരോടാണ് കഴുത്തറുപ്പൻനിരക്ക് ഈടാക്കുന്നത്. 10 രൂപയിൽനിന്ന് പൊടുന്നനെ 50 രൂപയിലേക്ക് ഉയർത്തിയതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നു.

കോവിഡ് കാരണം ഒരുവർഷമായി നിർത്തിവെച്ച പ്ലാറ്റ്ഫോം ടിക്കറ്റ് മടങ്ങിവന്നപ്പോഴാണ് നിരക്ക് കൂട്ടിയത്. കാടുപിടിച്ച് കിടക്കുന്ന ചെറിയ സ്റ്റേഷൻതൊട്ട് എ ക്ലാസ് സ്റ്റേഷനിലെ പ്ലാറ്റ് ഫോം വരെ 50 രൂപ വാങ്ങാൻ തുടങ്ങി. രണ്ടുമണിക്കൂർ നേരത്തേക്കാണ് ഈ തുക നൽകേണ്ടത്. തിരക്ക് നിയന്ത്രിക്കാനാണ് ഈ വർധന എന്നാണ് റെയിൽവേ പറയുന്നത്. എന്നാൽ വലിയ സ്റ്റേഷനിൽപോലും ശൗചാലയത്തിൽ പോകാൻ വേറെ പണം നൽകേണ്ട അവസ്ഥയിലാണ്.

ദക്ഷിണ റെയിൽവേയുടെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് 2012 മേയിലാണ് ആദ്യമായി വർധിപ്പിച്ചത്. മൂന്നുരൂപയിൽനിന്ന് അഞ്ചുരൂപയാക്കി. 2014 ജൂണിൽ യാത്രാനിരക്ക് കൂട്ടി. ഏറ്റവും കുറഞ്ഞ ദൂരനിരക്ക് രണ്ടുരൂപയിൽനിന്ന് അഞ്ചുരൂപയായി. 2015 ഏപ്രിൽ ഒന്നുമുതൽ പ്ലാറ്റ് ഫോം ടിക്കറ്റിന് 10 രൂപയാക്കി ഉയർത്തി. ഇപ്പോൾ അൺ റിസർവ്ഡ് വണ്ടിക്ക് ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 30 രൂപയാണ്.

പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. 10 രൂപയിൽനിന്ന് 50 രൂപയാക്കിയത് ക്രൂരതയാണെന്നും എം.ടി.പി.എഫ് ചെയർമാൻ കരീം മാനസ, കൺവീനർ ഫൈസൽ ചെള്ളത്ത്, ജോയിന്റ് കൺവീനർ പി.കെ.സി ഫൈസൽ എന്നിവർ പറഞ്ഞു. ഒരുമിനിറ്റുനേരം ലഗേജും മറ്റുമായി യാത്രയയയ്ക്കാൻ വരുന്നവരോട് 50 രൂപ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് മലബാർ റെയിൽ യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ പിടിയിൽ

0
തൃശൂർ: ചികിത്സയ്ക്കെത്തിയ യുവതിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തിൽ മർമചികിത്സാ കേന്ദ്രത്തിന്റെ ഉടമ...

മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി

0
കൊച്ചി : മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി. മാലാ പാർവതി കുറ്റവാളികളെ...

തൊഴിൽ നിയമ ലംഘനം ഇല്ലെന്ന് ഉറപ്പാക്കാനൊരുങ്ങി സൗദി

0
ജിദ്ദ: സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരങ്ങൾ...

പരിയാരം മല്ലപ്പള്ളി റോഡിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നു

0
മല്ലപ്പള്ളി: പരിയാരം മല്ലപ്പള്ളി റോഡിൽ അപകടങ്ങളും മരണങ്ങളും തുടർക്കഥയാകുന്നു. ഞായറാഴ്ച നിയന്ത്രണം...