കാണാമറയത്തല്ല – ഇനി അതിരപ്പിള്ളി ; കാഴ്ച മറച്ച മരച്ചില്ലകൾ മുറിച്ചുനീക്കി

For full experience, Download our mobile application:
Get it on Google Play

അതിരപ്പിള്ളി : വിനോദസഞ്ചാര മേഖലയിലെ വ്യൂ പോയിന്റിൽനിന്ന് ഇനി അതിരപ്പിള്ളി വെള്ളച്ചാട്ടം കൺകുളിർക്കെ കാണാം. സഞ്ചാരികളെ നിരാശരാക്കി വെള്ളച്ചാട്ടത്തിന്റെ കാഴ്ച മറച്ച മരച്ചില്ലകൾ മുഴുവൻ മുറിച്ചുനീക്കി. ആറ് മരങ്ങളുടെ ചില്ലകൾ വെട്ടിമാറ്റിയാണ് മനോഹരമായ കാഴ്ചയൊരുക്കിയത്.

ഭിന്നശേഷിക്കാർക്കും വയോധികർക്കും വെള്ളച്ചാട്ടത്തിന്റെ മുകളിലേക്കു പോകുന്നത് ശ്രമകരമായതിനാൽ അവർക്കും മറ്റു സഞ്ചാരികൾക്കും വെള്ളച്ചാട്ടം മുഴുവനായി കണ്ട് ആസ്വദിക്കാനുള്ള ഏക സ്ഥലമാണ് വ്യൂ പോയിന്റ്. വ്യൂ പോയിന്റിന് താഴെയുള്ള സ്വകാര്യ റിസോർട്ട് ഉടമകളുടെ പറമ്പിൽ നിൽക്കുന്ന മരങ്ങൾ വളർന്നാണ് വെള്ളച്ചാട്ടത്തിന്റെ കാഴ്ച മറച്ചിരുന്നത്. മരച്ചില്ലകൾ മൂലം വെള്ളച്ചാട്ടം ഭാഗികമായാണ് കാണാനായിരുന്നത്. വെള്ളച്ചാട്ടത്തിന്റെ മനോഹരമായ കാഴ്ച മറഞ്ഞത് ഇവിടെയെത്തുന്ന എല്ലാ സഞ്ചാരികളെയും നിരാശരാക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...