റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച്‌ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊല്ലം നോര്‍ത്ത് വിളയില്‍ വീട്ടില്‍ ഡെന്നീസ് ഡാനിയല്‍ (45), ഭാര്യ നിര്‍മ്മല ഡെന്നീസ് (33) എന്നിവരാണ് മരിച്ചത്. കോട്ടയ്ക്കകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ഇവര്‍ വീട്ടിലേക്കു മടങ്ങും വഴി പഴവങ്ങാടിയിലായിരുന്നു അപകടം.

മേലെ പഴവങ്ങാടിയില്‍ കാര്‍ നിര്‍ത്തി മരുന്നുവാങ്ങാനായി റോഡ് മുറിച്ചുകടക്കുകയായിരുന്നു ഇരുവരും. പാഞ്ഞെത്തിയ രണ്ട് ബൈക്കുകളില്‍ ഒരെണ്ണം രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച ശേഷം നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഡെന്നീസും നിര്‍മ്മലയും മരണത്തിന് കീഴടങ്ങി.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഒരു ബൈക്ക് ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചെങ്കിലും ദമ്പതികളെ ഇടിക്കുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടില്ല. ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കള്‍ക്കും പരിക്കേറ്റു. അപകടത്തിനിടയാക്കിയത് ചീറിപ്പാഞ്ഞെത്തിയ മറ്റൊരു ബൈക്കാണെന്നാണ് ഇവരുടെ വിശദീകരണം. കസ്റ്റഡിയിലെടുത്ത ബൈക്കാണോ അപകടമുണ്ടാക്കിയതെന്നറിയാന്‍ പോലീസ് ഫൊറന്‍സിക് പരിശോധന നടത്തും. രണ്ടാമത്തെ ബൈക്കിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ഡെനീല, ഡയാന്‍ എന്നിവരാണ് മരിച്ച ദമ്പതികളുടെ മക്കള്‍. സംസ്‌കാരം ഇന്ന് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...